റോഷൻ മാത്യുവും ഇന്ദ്രജിത്തും, വൈശാഖിന്റെ 'നൈറ്റ് ഡ്രൈവ്' ചിത്രീകരണം തുടങ്ങി

By Web TeamFirst Published Sep 22, 2021, 11:20 AM IST
Highlights

റോഷൻ മാത്യു, ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

സംവിധായകൻ വൈശാഖിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. നൈറ്റ് ഡ്രൈവ് എന്ന സിനിമയുടെ ചിത്രീകരണമാണ് തുടങ്ങിയത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതായി വൈശാഖ് തന്നെയാണ് അറിയിച്ചത്. റോഷൻ മാത്യു, ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകേള്‍പ്പിച്ച കഥയായിരുന്നു നൈറ്റ് ഡ്രൈവിന്റേത് എന്ന വൈശാഖ് പറയുന്നു. തന്നെ വിശ്വസിച്ച തിരക്കഥാകൃത്തിനും അഭിനേതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും വൈശാഖ് വ്യക്തമാക്കുന്നു. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുന്ന കുറിപ്പും വൈശാഖ് പങ്കുവെച്ചിട്ടുണ്ട്.

ആൻ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ  എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

എല്ലാവരുടെയും സ്‍നേഹവും പിന്തുണയും തനിക്ക് വേണമെന്നും വൈശാഖ് അഭ്യര്‍ഥിക്കുന്നു.

click me!