Latest Videos

ചിരഞ്ജീവി ചിത്രത്തിന്റെ ടീസറിന് ശബ്‍ദം നല്‍കാൻ പവൻ കല്യാണും, താരങ്ങള്‍ ആവേശത്തില്‍; വൈറലായി വീഡിയോ!

By Web TeamFirst Published Aug 19, 2019, 5:26 PM IST
Highlights

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ചരിത്ര സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ആദ്യ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ ടീസറിന്റെ ഭാഗമായി ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാണുമുണ്ട്. ടീസറിന് ശബ്‍ദം നല്‍കുന്നത് പവൻ കല്യാണാണ്. പവൻ കല്യാണ്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയില്‍ പവൻ കല്യാണിനൊപ്പം ചിരഞ്ജീവിയുമുണ്ട്.

ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്  സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!