സിനിമയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഡബ്ല്യുസിസി; നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും

Published : Sep 07, 2024, 06:09 PM ISTUpdated : Sep 07, 2024, 06:10 PM IST
സിനിമയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഡബ്ല്യുസിസി; നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും

Synopsis

സിനിമ രംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ പുതിയ നിര്‍ദേശങ്ങളുമായി വനിത സംഘടനയായ ഡബ്ല്യുസിസി. 

കൊച്ചി: സിനിമ രംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി സിനിമയിലെ വനിത സംഘടന ഡബ്ല്യുസിസി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസി ഈ പ്രഖ്യാപനം നടത്തിയത്. ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു  തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ പറയുന്നത്. 

ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു  തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്. 

ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ  സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണിത്.

അതേ സമയം നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കി. 

നവംബർ 20 മുതൽ 28 വരെയാണ് ​ഗോവ ചലച്ചിത്ര മേള. ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അന്തിമ തീരുമാനം സർക്കാർ ഉടൻ എടക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കി. 

അതേ സമയം ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെ സിനിമ കോൺക്ലേവ്  നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷിന് ജാമ്യം നൽകിയ ഉത്തരവിനെതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പുതിയ നീക്കം. മുകേഷിന് ജാമ്യം നൽകിയതിനെതിതെ എസ് ഐ ടി അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്. 

നിയമോപദേശം തേടി, മുകേഷിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിൻ്റെ പുതിയ നീക്കം, അപ്പീലുമായി ഹൈക്കോടതിയിലേക്ക്

പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിൽ, നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി, വിവരങ്ങൾ


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'