'തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അന്ധരായി മാറുന്നു'; രാഷ്ട്രീയ നിലപാട് പറഞ്ഞ് ചന്തു സലീം കുമാറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്

Published : Jul 22, 2026, 05:19 PM IST
Chandu Salimkumar

Synopsis

പ്രശസ്ത നടൻ സലീം കുമാറിന്റെ മകൻ ചന്തു സലീം കുമാർ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാർട്ടിക്ക് അടിമയല്ലെന്നും തെറ്റുകൾക്കെതിരെ ശബ്ദിക്കുമെന്നും അദ്ദേഹം പറയുന്നു.

കൊച്ചി: പ്രശസ്ത നടൻ സലീം കുമാറിന്റെ മകൻ ചന്തു സലീം കുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ ശ്രദ്ധ നേടുന്നു. "മനുഷ്യർ മനുഷ്യർക്കായി നിലകൊള്ളണം" എന്ന സന്ദേശത്തോടെയാണ് അദ്ദേഹം തന്റെ നിലപാട് പരസ്യമാക്കിയത്. കോക്രോച്ച് പാർട്ടി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം ഈ കുറിപ്പ് പുറത്തുവന്നത്. താൻ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കുന്ന ചന്തു സലീം കുമാർ, എന്നാൽ അത് പാർട്ടിക്ക് അടിമപ്പെടാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് ഒരു തെറ്റ് ചെയ്യുമ്പോൾ താൻ മിണ്ടാതിരിക്കണമെന്നുണ്ടോ എന്ന് ചോദിക്കുന്ന അദ്ദേഹം ഒരിക്കലും അതിന് തയ്യാറല്ലെന്നും വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയോട് അന്ധമായ അഭിനിവേശം തോന്നുമ്പോൾ നമ്മൾ പൗരന്മാരെപ്പോലെ ചിന്തിക്കുന്നത് അവസാനിപ്പിക്കുകയും അവരെ പ്രതിരോധിക്കാൻ തുടങ്ങുകയും ചെയ്യും. എല്ലാ തെറ്റുകളെയും ന്യായീകരിക്കുകയും മോശം തീരുമാനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ പതുക്കെ അന്ധരായി മാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യക്കാർ എന്ന നിലയിൽ ലളിതമായ ഒരു കാര്യം നമ്മൾ മറന്നുപോയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മളാണ് രാഷ്ട്രീയക്കാരെ നിയമിച്ചത്, അല്ലാതെ അവർ നമ്മളെയല്ല. രാഷ്ട്രീയക്കാർ ജനസേവകരാണ്, അവർ നമുക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അല്ലാതെ നമ്മൾ അവർക്ക് വേണ്ടിയല്ല പ്രവർത്തിക്കേണ്ടത്. അവർ ചെയ്യുന്ന ജോലി കൃത്യമാണെങ്കിൽ അവരെ ബഹുമാനിക്കുക, അല്ലാത്തപക്ഷം അവരോട് ചോദ്യങ്ങൾ ചോദിക്കുക, അവരെ നിരസിക്കുക, വോട്ടിലൂടെ പുറത്താക്കുക എന്നും ചന്തു സലീം കുമാർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തകർച്ചയുടെ തുടക്കം, വി ഷാൾ ഓവർ കം'; നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്ന് ജോജു, കൊച്ചിയിൽ സിജെപിക്ക് പിന്തുണയുമായി പ്രമുഖർ
'ആസാദി..പാട്ടും പ്രതിഷേധവും, നമ്മളും അവര്‍ക്കൊപ്പം', ജനാധിപത്യ വിശ്വാസികളെ സ്വാ​ഗതം ചെയ്ത് വേടൻ