
വലിയ വിജയം നേടിയ ചിത്രങ്ങളുടം സീക്വലിന്മേലുള്ള പ്രതീക്ഷ എപ്പോഴും കൂടുതലായിരിക്കും. അത് പ്രേക്ഷകരെ സംബന്ധിച്ചായാലും ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചായാലും. ആ വലിയ പ്രീ റിലീസ് ഹൈപ്പ് ചിത്രത്തിന്‍റെ സംവിധായകരിലും നിര്‍മ്മാതാക്കളിലുമൊക്കെ വലിയ ഉത്തരവാദിത്തവും സമ്മര്‍ദ്ദവുമാണ് സൃഷ്ടിക്കാറ്. ഹിന്ദി സിനിമയില്‍ നിന്ന് അത്തരത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഭൂല്‍ ഭുലയ്യ 3. കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത് 2022 ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യ 2 ന്‍റെ തുടര്‍ച്ച. മൂന്നാം ഭാഗവും അനീസ് ബസ്മി- കാര്‍ത്തിക് ആര്യന്‍ കൂട്ടുകെട്ടില്‍ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൌതുകകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.
സിനിമയ്ക്ക് രണ്ട് ക്ലൈമാക്സുകള്‍ ചിത്രീകരിച്ചു എന്നതാണ് അത്. റിലീസിന് മുന്‍പുള്ള ചോര്‍ച്ച തടയാനാണ് ഇപ്രകാരം ചെയ്തതെന്ന് അനീസ് ബസ്മി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. "ആര്‍ക്കും പിടികൊടുക്കാതെയിരിക്കണമെന്ന് ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഒന്നും പുറത്താവരുതെന്നും ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ കഥ അഭിനേതാക്കളോടുതന്നെ പൂര്‍ണ്ണമായും പറഞ്ഞിരുന്നില്ല. പലരോട് പലതാണ് പറഞ്ഞത്. തിരക്കഥാകൃത്തിനോട് പോലും യഥാര്‍ഥ ക്ലൈമാക്സിനെക്കുറിച്ച് പറഞ്ഞില്ല. ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഏത് ക്ലൈമാക്സ് ആണ് ഉപയോഗിക്കുകയെന്ന് ആകാംക്ഷ ഉണ്ടാവും. ഒരു സര്‍പ്രൈസ് എലമെന്‍റ് ഉണ്ടായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ആറ് പേരില്‍ താഴെ ഉള്ളവര്‍ക്ക് മാത്രമാണ് ഈ രഹസ്യങ്ങളൊക്കെ അറിവുണ്ടായിരുന്നത്", അനീസ് ബസ്മി പറയുന്നു.
മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ആയി പ്രിയദര്‍ശന്‍ 2007 ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭൂല്‍ ഭുലയ്യ. അനീസ് ബസ്മി 2022 ല്‍ ഒരുക്കിയ ഭൂല്‍ ഭുലയ്യ 2 ഒരു സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ