വിമാനക്കമ്പനിയും ആവേശത്തില്‍, വിജയ്‍യും തൃഷയും ഒന്നിക്കുന്നതിനെ കുറിച്ച് സ്‍പൈസ്‍ജെറ്റ്

Published : Feb 26, 2023, 11:30 AM ISTUpdated : Mar 01, 2023, 10:08 PM IST
വിമാനക്കമ്പനിയും ആവേശത്തില്‍, വിജയ്‍യും തൃഷയും ഒന്നിക്കുന്നതിനെ കുറിച്ച് സ്‍പൈസ്‍ജെറ്റ്

Synopsis

വിജയ്‍യുടെയും തൃഷയും ഒന്നിച്ച് വിമാനത്തിലുള്ള ഫോട്ടോ പങ്കുവെച്ചാണ് സ്‍പൈസ്‍ജെറ്റ് ഇവരുടെ കോമ്പിനേഷനെ കുറിച്ച് പറയുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തൃഷയാണ് വിജയ്‍യുടെ നായികയായി 'ലിയോ'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. വിജയ്‍യുടെയും തൃഷയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റും.

പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ എന്നാണ് വിമാനക്കമ്പനി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിജയ്‍യുടെയും തൃഷയുടെയും യാത്രയില്‍ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് എന്നും ട്വീറ്റില്‍ പറയുന്നു. വിജയ്‍യും തൃഷയും വിമാനത്തില്‍ ഒന്നിച്ചുള്ള ഫോട്ടോയും സ്‍പൈസ്ജെറ്റ് പങ്കുവെച്ചിട്ടുണ്ട്. 'കുരുവി' എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

Read More: ഉദ്വേഗം നിറച്ച് 'പകലും പാതിരാവും', ട്രെയിലര്‍ പുറത്തുവിട്ടു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ