
വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മോഹൻലാലിന് ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചിരുന്നു. പിന്നാലെ നായകനായും മോഹൻലാൽ ബിഗ് സ്‍ക്രീനിൽ തിളങ്ങി. ഇതിനിടെയാണ് പ്രമുഖ നിർമാതാവ് കെ ബാലാജിയുടെ മകൾ സുചിത്രയ്ക്ക് മോഹൻലാലിനോട് ഇഷ്‍ടം തോന്നുന്നത്. ആ ഇഷ്‍ടം മോഹൻലാലിന്റെ എല്ലാ സിനിമകളും മുടങ്ങാതെ കണാൻ സുചിത്രയെ പ്രേരിപ്പിച്ചു.
'ലാൽ എന്നാൽ സുചിയ്ക്ക് പണ്ടേ ഭ്രാന്തായിരുന്നു. മോഹൻലാലിന്റെ സിനിമകൾ കണ്ടാണ് സുചിത്ര ലാലിന്റെ കടുത്ത ആരാധികയായത്. ഇക്കാലത്ത് ഇരുവരും പരസ്‍പരം കത്തുകളെഴുതിയിരുന്നു'എന്ന് മുമ്പൊരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി പറഞ്ഞിരുന്നു.
അങ്ങനെയിരിക്കെയാണ് മെരിലാൻഡ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം സ്വാമിയുടെ മകൻ മുരുകന്റെ വിവാഹം തിരുവനന്തപുരത്ത് വച്ച് നടക്കുന്നത്. ആ ചടങ്ങിൽ വച്ചാണ് സുചിത്ര ആദ്യമായി മോഹൻലാലിനെ നേരിൽ കാണുന്നത്. അന്ന് മോഹൻലാൽ ധരിച്ചിരുന്ന വസ്‍ത്ിരം തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്ന് മുമ്പൊരിക്കൽ സുചിത്ര പറഞ്ഞിരുന്നു. മെറൂൺ നിറത്തിലുള്ള ഷർട്ടും ചാരനിറത്തിലുള്ള പാന്റ്‌സുമായിരുന്നു മോഹൻലാലിന്റെ വേഷം.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ സുചിത്ര മോഹൻലാലിനെ കല്ല്യാണം കഴിക്കണമെന്നാണ് അച്ഛനോടും അമ്മയോടും പറഞ്ഞു. വിവാഹം കഴിപ്പിക്കാൻ വീട്ടുകാരും ആഗ്രഹിച്ചെങ്കിലും ഇരുവരുടെയും ജാതകം ചേരില്ലെന്നായി. ഇതോടെ വിവാഹം വേണ്ടെന്ന് തന്നെ വെച്ചു. പക്ഷേ ഒരു നിയോഗം പോലെ മോഹൻലാലിന്റെ ജീവിത സഖിയായി സുചിത്ര എത്തുകയായിരുന്നു.
തിരുവനന്തപുരത്ത് വച്ചായിരുന്നു മോഹൻലാൽ- സുചിത്ര വിവാഹം. ആറ്റുകാൽ ഭഗവതീക്ഷേത്രത്തിൽ വച്ച്. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽവച്ച് മോഹൻലാൽ സുചിത്രക്ക് പുടവ നൽകി. മമ്മൂട്ടി, സോമൻ, ഉമ്മർ, പ്രേം നസീർ തുടങ്ങി അന്നത്തെ സൂപ്പർതാരങ്ങളും ആരാധകരുമെല്ലാം ചേർന്ന് വലിയൊരു ജനപ്രവാഹമാണ് മോഹൻലാലിന്റെ വിവാഹത്തിന് എത്തിയത്.
ഭർത്താവ് താരരാജാവ് ആണെങ്കിലും ആ താരപദവിയിൽ ജീവിക്കാൻ ശ്രമിക്കാത്ത ആളുകൂടിയാണ് സുചിത്ര. അപൂർവ്വമായിട്ടേ മോഹൻലാലിനൊപ്പം പൊതു പരിപാടികളിൽ സുചി പങ്കെടുക്കാറുള്ളൂ. പ്രണവ്, വിസ്മയ എന്നിങ്ങനെ രണ്ട് മക്കളെ വളർത്തി വലുതാക്കിയതിന് പിന്നിൽ സുചിത്രയാണെന്ന് നിസംശയം പറയാം. പ്രണവ് മോഹൻലാൽ ഇപ്പോൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത യുവനടനായി മാറി കഴിഞ്ഞു. കായികാഭ്യാസങ്ങളും എഴുത്തുമൊക്കെയായി മറ്റൊരു ലോകത്താണ് വിസ്‍മയ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ