തിയറ്ററില്‍ മിസ് ആയോ? 'ധുരന്ധര്‍ 2' ഒടിടിയില്‍ എത്തുന്നത് അധിക ഫുട്ടേജുമായി, കാണാം ഈ ദിവസം മുതല്‍

Published : May 10, 2026, 08:05 PM IST
when and where you can watch dhurandhar 2 on ott here is the details

Synopsis

തിയേറ്ററുകളിൽ വൻ വിജയം നേടിയ ധുരന്ധർ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ധുരന്ധര്‍ 2. വലിയ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ സീക്വല്‍ മൂന്ന് മാസങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലെത്തി എന്നതും അപൂര്‍വ്വതയായിരുന്നു. വലിയ പ്രീ റിലീസ് ഹൈപ്പോടെ മാര്‍ച്ച് 19 ന് എത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോഴിതാ തിയറ്ററുകളിലെ പ്രദര്‍ശനത്തിന് പിന്നാലെ ചിത്രം ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ എത്തിയിട്ടില്ലെങ്കിലും ചിത്രം എന്നെത്തും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.

പൂനെ മിററിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മെയ് 15 ന് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാവും സ്ട്രീമിംഗ്. തിയറ്ററില്‍ എത്തിയതിനേക്കാള്‍ അല്‍പം കൂടുതല്‍ ദൈര്‍ഘ്യമുള്ള പതിപ്പാവും ഒടിടിയില്‍ എത്തുക. ഒടിടിയില്‍ എത്താനിരിക്കുന്ന പതിപ്പിന്‍റെ ടൈറ്റില്‍ കാര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശരിയെങ്കില്‍ ധുരന്ധര്‍ ദി റിവെഞ്ച് (റോ ആന്‍ഡ് അണ്‍ദേഖ) എന്നാണ് ഒടിടി പതിപ്പിന്‍റെ ടൈറ്റില്‍. എന്നാല്‍ അധികമൊന്നുമില്ല, തിയറ്ററില്‍ എത്തിയതിനേക്കാള്‍ മൂന്ന് മിനിറ്റ് അധിക ദൈര്‍ഘ്യമാണ് ഒടിടിയില്‍ വരാനുള്ള പതിപ്പിന്. 3 മണിക്കൂര്‍ 49 മിനിറ്റ് ആയിരുന്നു തിയറ്ററില്‍ എത്തിയ ധുരന്ധര്‍ 2 ന്‍റെ ദൈര്‍ഘ്യമെങ്കില്‍ ഒടിടിയില്‍ എത്താനിരിക്കുന്ന പതിപ്പിന്‍റെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 52 മിനിറ്റ് 24 സെക്കന്‍ഡ് ആണ്.

അതേസമയം ആഗോള തലത്തില്‍ ചിത്രത്തിന്‍റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കും. മെയ് 15 ന് തന്നെയാവും ചിത്രത്തിന്‍റെ നെറ്റ്ഫ്ലിക്സ് റിലീസും. അതേസമയം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 1142 കോടിയാണ്. ഗ്രോസ് ആവട്ടെ 1367 കോടിയും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1800 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദംഗലിന് ശേഷം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണംവാരി പടവുമായിട്ടുണ്ട് ധുരന്ധര്‍ 2. ബാഹുബലി 2, പുഷ്പ 2 എന്നീ വമ്പന്‍ ഹിറ്റുകളെയൊക്കെ മറികടന്നാണ് ധുരന്ധര്‍ 2 ന്‍റെ നേട്ടം. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ധുരന്ധര്‍ ആരാധകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തൃഷ വിജയ്‌യുടെ ജീവിതത്തിലെ ഇത്തിൾക്കണ്ണി, രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിജയ്ക്ക് പിതാവിന്റെ പിന്തുണ വേണം'; തുറന്നടിച്ച് ഗായിക സുചിത്ര
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ബാലനുമായി ചിദംബരം; റിലീസ് പ്രഖ്യാപിച്ചു