ഭീമനായി 'ലാലേട്ടൻ' മതിയെന്ന് ഒരുവശം, ഋഷഭ് കലക്കുമെന്ന് മറുവശം; 'രണ്ടാമൂഴ'ത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ

Published : Jan 03, 2026, 10:10 PM IST
randamoozham

Synopsis

എം.ടി. വാസുദേവൻ നായരുടെ സ്വപ്നപദ്ധതിയായ 'രണ്ടാമൂഴം' സിനിമയാകുന്നു. 2026-ൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഋഷഭ് ഷെട്ടി സംവിധായകനാകുമെന്നാണ് സൂചന. 

ലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറേകാലമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. അതുല്യ പ്രതിഭ എംടിയുടെ സ്വപ്ന സിനിമയായിരുന്ന രണ്ടാമൂഴം. സിനിമ ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം എംടിയുടെ മകൾ അശ്വതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അതേ കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഋഷഭ് ഷെട്ടി ചിത്രത്തിലേക്ക് വരുന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. രണ്ടാമൂഴം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്നെന്ന തരത്തിലായിരുന്നു റിപ്പോർട്ട്.

പക്ഷേ ചിത്രത്തിൽ ഭീമനായി ഋഷഭ് എത്തുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഭീമനായി എത്തുന്നത് മോഹൻലാൽ ആയിരിക്കുമെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. ഈ കോൺസപ്റ്റിൽ പലരും ഫാൻ മേഡ് പോസ്റ്ററുകളും പുറത്തിറക്കി. ഇതോടെ മലയാളികളുടെ ഉള്ളിൽ മോഹൻലാലായി ഭീമൻ കഥാപാത്രം. ഋഷഭ് ഷെട്ടി വേണ്ട ഞങ്ങളുടെ ലാലേട്ടൻ മതി എന്നാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്.

'മോഹൻലാലിനെക്കാൾ അനുയോജ്യം ആരും ഇല്ലാ. ഭീമന്റെ ആത്മ സഘർഷങ്ങളെ പ്രതിപലിഫിക്കൻ അദ്ദേഹത്തിനെ കഴിയൂ, രണ്ടാമൂഴത്തിലെ ഭീമൻ ഇനി ആര് ചെയ്താലും ആ നോവൽ വായിക്കുമ്പോൾ മോഹൻലാലിന്റെ മുഖമാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഋഷഭ് ഷെട്ടി ഭീമനായാൽ നന്നാവുമെന്ന് പറയുന്നവരും ധാരാളമാണ്. ഋഷഭ് സിനിമ സംവിധാനം ചെയ്താൽ നന്നാവുമെന്നും ​ഗംഭീര ക്ലൈമാക്സും ബി​ഗ് സ്ക്രീൻ എക്സ്പീരിയൻസുമൊക്കെ ലഭിക്കുമെന്നും ഇവർ പറയുന്നുണ്ട്.

ഇതിനിടെ രണ്ടാമൂഴം സിനിമയാക്കിയാൽ ആരൊക്കെ അഭിനേതാക്കളായി വരണമെന്നും ആ കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് പറയുന്നവരും ധാരാളമാണ്. "മലയാളത്തിൽ നിന്നാണെങ്കിൽ മോഹൻലാൽ, സുരേഷ് ഗോപി, ടോവിനോ നല്ലതായിരിക്കും. മറ്റ് ഭാഷയിൽ ആണെങ്കിൽ പ്രഭാസ്, കമൽഹാസൻ, വിക്രം, ഋഷഭ് ഷെട്ടി ഈ വേഷം ചെയ്താൽ സൂപ്പർ ആയിരിക്കും", എന്നും കമന്‍റുകളുണ്ട്. എന്തായാലും ആരാകും രണ്ടാമൂഴത്തിന്റെ സംവിധായകനെന്നും കഥാപാത്രങ്ങളുമെന്നും വൈകാതെ അറിയാനാകുമെന്നാണ് കരുതപ്പെടുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്
‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി