'ട്രോള്‍ സഹിക്കാന്‍ വയ്യ, ഇങ്ങനെ ഒരു പരാജയം ഉണ്ടാവില്ലായിരുന്നു നമുക്ക്'; വിലയിരുത്തലുമായി നിയാസ് ബക്കര്‍

Published : Jul 20, 2026, 08:45 PM IST
why argentina lost to spain in fifa world cup final actor Niyas Backer explains

Synopsis

ലോകകപ്പ് ഫൈനലിലെ അർജന്‍റീനയുടെ തോൽവിയിൽ പ്രതികരണവുമായി അര്‍ജന്‍റീന ആരാധകനായ നടൻ നിയാസ് ബക്കർ

ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീനയുടെ പരാജയം വിലയിരുത്തി അര്‍ജന്‍റീന ഫാന്‍ ആയ നടന്‍ നിയാസ് ബക്കര്‍. തോല്‍വി വിഷമിപ്പിച്ചുവെന്ന് പറയുന്ന നിയാസ് അത് സംഭവിച്ചതിന് തനിക്ക് തോന്നുന്ന കാരണം എന്തെന്നും വിലയിരുത്തുന്നു. ഒപ്പം മുഴുവന്‍ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധയിലേക്കും ചില കാര്യങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിയാസ് ബക്കറിന്‍റെ വിലയിരുത്തല്‍.

നിയാസ് ബക്കറിന്‍റെ വാക്കുകള്‍

തോറ്റു. നല്ല വിഷമമുണ്ട്. ട്രോള്‍ കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. ആദ്യം ട്രോളുന്നത് വീട്ടുകാര്‍ തന്നെയാണ്. മരുമകനും മോളുമൊക്കെയാണ് ഫസ്റ്റ് ട്രോള്‍. സാരമില്ല അല്ലേ. നമ്മള്‍ തിരിച്ചുവരും സ്ട്രോംഗ് ആയിട്ട്. വിഷമം എന്താണെന്ന് വച്ചാല്‍ തോല്‍വി നമ്മള്‍ ഏറ്റുവാങ്ങിയതാണ് എന്നുള്ളതാണ്. എന്നെപ്പോലുള്ള അര്‍ജന്‍റീന ഫാന്‍സിനോടാണ് ഞാന്‍ പറയുന്നത്. സത്യത്തില്‍ അത്രയധികം ഫൗള്‍ ചെയ്തത് കൊണ്ടല്ലേ ഒരാള്‍ക്ക് റെഡ് കാര്‍ഡ് കിട്ടി കയറേണ്ടി വന്നത്. അല്ലെങ്കില്‍ ഇങ്ങനെ ഒരു പരാജയം ഉണ്ടാവില്ലായിരുന്നു നമുക്ക്. എങ്ങനെയെങ്കിലും ഒരു ഗോള്‍ നമ്മള്‍ അടിച്ചേനെ. പത്ത് പേരെ വച്ചിട്ട് അവസാന സമയത്ത് കളിച്ച് എടുക്കുക എന്ന് പറയുന്നത് എളുപ്പം അല്ലല്ലോ. പോട്ടെ, സാരമില്ല.

എന്തായാലും ഇതൊരു കളി ആണ് എന്നുള്ളത് നമ്മള്‍ മനസിലാക്കുക. പിന്നെ കപ്പെടുക്കല്‍ നമ്മുടെ മാത്രം കുത്തകയാക്കി മാറ്റാനൊന്നും പറ്റില്ലല്ലോ. എല്ലാവരും കപ്പ് എടുക്കാന്‍ തന്നെയല്ലേ മത്സരിക്കുന്നത്. ഇപ്രാവശ്യം സ്പെയിനിന് കിട്ടി. സ്പെയിന്‍ നന്നായിട്ട് കളിച്ചു. അത് അം​ഗീകരിക്കാന്‍ കൂടിയുള്ള മനസും കൂടി നമുക്ക് ഉണ്ടാവണം. അവര്‍ കപ്പ് എടുക്കാന്‍ അര്‍ഹരായിട്ടുള്ള ഒരു ടീം തന്നെ ആയിരുന്നു. അതിനെ അഭിനന്ദിക്കാനുള്ള മനസ് നമുക്ക് ഉണ്ടാവണം. എന്തായാലും കളി, പരിപാടികള്‍ എല്ലാം കഴിഞ്ഞു. ഇനി നമ്മള്‍ നമ്മുടെ വര്‍ക്കിന് ഇറങ്ങുക. അനാവശ്യമായിട്ടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഒരുപാട് സ്ഥലങ്ങളില്‍ ഇന്നലെ പരസ്പരം ട്രോളിയിട്ടും സംസാരിച്ചിട്ടുമൊക്കെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ മാത്രം എടുത്തിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങുക. ജയിച്ചവര്‍ക്ക് കപ്പ് കിട്ടി. തോറ്റവര്‍ക്കും മാന്യമായിട്ടുള്ള അവരുടെ സമ്പാദ്യം കിട്ടിയിട്ടുണ്ട്. ഇനി നമ്മുടെ ലൈഫ് ആണ്.

അതിനോടൊപ്പം തന്നെ പറയാനുള്ളത് നമ്മുടെ ആവേശത്തില്‍ ഓരോ പ്രദേശത്തും റോഡരികില്‍ നമ്മള്‍ വച്ചിട്ടുള്ള ഫ്ലെക്സുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. കുറേക്കാലം മറ്റ് രീതിയില്‍ ഉപയോ​ഗിക്കാന്‍ പറ്റിയേക്കും. അതിന് ശേഷം അത് മാലിന്യം തന്നെയാണ്. എന്തായാലും വീണ്ടും നമുക്ക് തിരിച്ചുവരാം. ഈ ആവേശം കെടാതെ നില്‍ക്കട്ടെ. ഒപ്പം, നമ്മുടെ രാജ്യത്തിന് ജയ് വിളിക്കാന്‍ വേണ്ടിയാണ് നമ്മള്‍ ഉറക്കം ഒഴിച്ചതെങ്കിലോ? വലിയ സന്തോഷമല്ലേ. ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് കളിക്കണം എന്നൊരു സം​ഗതി മനസില്‍ ഇപ്പോഴേ കുറിച്ചിട്ടോ. നമുക്കൊന്ന് ശ്രമിച്ച് നോക്കാം. എല്ലാവരുടെയും മനസ് ഒരേപൊലെ പറഞ്ഞാല്‍ ചിലപ്പോള്‍ അത് നടക്കും. എല്ലാവര്‍ക്കും, ട്രോളുന്നവര്‍ക്കും കൂടെ നിന്നവര്‍ക്കുമൊക്കെ അടുത്ത വേള്‍ഡ് കപ്പ് കാണാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സ്പെയിനിന് എല്ലാവിധ ആശംസകളും നേരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചരിത്രത്തില്‍ ആദ്യം! ഇത്തവണ 6 ഇരട്ടി ആവേശം; ബി​ഗ് ബോസ് എന്ന് മുതല്‍? ഔദ്യോ​ഗിക പ്രഖ്യാപനം
തുടക്കം ഓഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി