'എന്തുകൊണ്ടാണ് റോളക്സ് ചെയ്‍തത്?', സൂര്യ പറഞ്ഞത് വെളിപ്പെടുത്തി കാര്‍ത്തി

Published : Nov 03, 2023, 09:03 AM IST
'എന്തുകൊണ്ടാണ് റോളക്സ് ചെയ്‍തത്?', സൂര്യ പറഞ്ഞത് വെളിപ്പെടുത്തി കാര്‍ത്തി

Synopsis

അതിഥി വേഷം തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി.

കമല്‍ഹാസൻ നായകനാകുന്നു എന്ന ഹൈപ്പിലെത്തിയ ചിത്രമായിരുന്നു വിക്രം. സംവിധായകൻ ലോകേഷ് കനകരാജാണെന്നതും പ്രതീക്ഷയായി. എന്നാല്‍ സര്‍പ്രൈസ് കാമിയോ റോളക്സായി ചിത്രത്തില്‍ ഞെട്ടിച്ചത് സൂര്യയായിരുന്നു. റോളക്സ് ചെയ്യാൻ സൂര്യ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തി.

എന്തുകൊണ്ടാണ് റോളക്സ് ചെയ്യാൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി നടനും സഹോദരനുമായ കാര്‍ത്തി വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കമല്‍ഹാസൻ സാറിനോട് വലിയ സ്‍നേഹമുള്ളയാളാണ് താൻ എന്നായിരുന്നു സൂര്യയുടെ മറുപടി എന്ന് കാര്‍ത്തി വെളിപ്പെടുത്തി. ഇതുപോലൊരു വേഷം ഒരു സിനിമയിലും തനിക്ക് ലഭിച്ചിട്ടില്ല. റോളക്സ് വേറെ ഷേയ്‍ഡ് ഉള്ളതായതിനാല്‍ താൻ ചെയ്‍തുനോക്കാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും സൂര്യ പറഞ്ഞതായി കാര്‍ത്തി വെളിപ്പെടുത്തുന്നു.

അതിഥി വേഷത്തിലെത്തിയ സൂര്യ ഇത് തന്റെ സ്വപ്‍നസാക്ഷാത്‍ക്കാരമാണ് എന്ന് വിക്രം പുറത്തിറങ്ങിയപ്പോള്‍ നടൻ സൂര്യ പറഞ്ഞിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സിനിമയില്‍ എത്തുകയെന്ന എന്റെ സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും സംവിധായകൻ ലോകേഷ് കനകരാജിനോടായി സൂര്യ വിക്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച്  ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ആക്ഷന് പ്രാധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു വിക്രം. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അൻപറിവാണ്.  ഫഹദ്, നരേൻ, അരുള്‍ദോസ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ കാളിദാസ് ജയറാം, ബേബി മോണിക്ക, ഗായത്രി ശങ്കര്‍, സന്താന ഭാരതി, ഇളങ്കോ കുമാര വേല്‍, വാസന്തി, ഗൗതം സുന്ദരരാജൻ, മൈന നന്ദിനി, മഹേശ്വരി ചാണക്യൻ,  ശിവാനി നാരായണൻ, ഗജരാജ, സന്ദീപ് രാജ്, അര്‍ജുൻ ദാസ്,തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടു. പിആര്‍ഒ ഡയമണ്ട് ബാബു.

Read More: 'ആദ്യം ആലോചിച്ചത് വെട്രിമാരനെ', ലിയോയെ കുറിച്ച് ലോകേഷ് കനകരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ