'തോറ്റപ്പോള്‍ അദ്ദേഹം മാത്രമായോ കുറ്റക്കാരന്‍, അന്ന് എന്തേ വിമര്‍ശനം ഉയര്‍ത്തിയില്ല'? മല്ലിക സുകുമാരന്‍റെ ചോദ്യം

Published : May 24, 2026, 05:29 PM IST
why pinarayi vijayan now being criticised in cpm party meetings mallika sukumaran asks

Synopsis

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പിണറായി വിജയനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിൽ പ്രതികരണവുമായി മല്ലിക സുകുമാരൻ.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റികളിലും മറ്റും പിണറായി വിജയനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരണവുമായി മല്ലിക സുകുമാരന്‍. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പറയാത്ത കുറ്റം ഇപ്പോള്‍ പറയുന്നതിനെക്കുറിച്ച് വിമര്‍ശന സ്വരത്തിലാണ് മല്ലിക സുകുമാരന്‍ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ പോഡ്കാസ്റ്റിലാണ് മല്ലിക സുകുമാരന്‍റെ അഭിപ്രായ പ്രകടനം.

മല്ലിക സുകുമാരന്‍റെ വാക്കുകള്‍

പുതിയ മുഖ്യമന്ത്രി കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. ഇതൊക്കെ പ്രാവര്‍ത്തികമാവട്ടെയെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോട് അപേക്ഷിക്കുകയാണ്. അദ്ദേഹത്തിന് സാധിക്കും. ഒരുപാട് തടസങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നുതന്നെ വരുന്നതാണ്. ഇപ്പോള്‍ത്തന്നെ ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കിടന്ന് കുറ്റം പറയുന്നു. അതാണ് ഞാന്‍ ആദ്യം പറഞ്ഞത്. എന്തുകൊണ്ടാണ് അവര്‍ നേരത്തെ പറയാത്തത്. ഈ ഇലക്ഷന്‍ വന്ന് തോറ്റപ്പോഴാണോ പറയേണ്ടത്? പണ്ട് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ. അത് കണ്ണൂരുകാരല്ല, തിരുവനന്തപുരംകാര്‍ പറഞ്ഞാലും തെറ്റാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. കാരണം പറയണമെങ്കില്‍ അപ്പോള്‍ പറയണം. നടന്ന സമയത്ത് പറയണം.

അന്ന് ഭരിക്കുന്നു, അതുകൊണ്ട് നമുക്ക് നേട്ടമുണ്ട്. ഇപ്പോള്‍ ഭരണം പോയി. എന്തൊക്കെയോ നമുക്ക് ഇനി കിട്ടാതെ പോകും. ഈ അടുത്ത കാലത്ത് ഞാന്‍ അഞ്ചോ ആറോ ഫങ്ഷന് പോയപ്പോള്‍ പലരും പറയുന്നത് ഞാന്‍ കേട്ടു. ഇലക്ഷന് തോറ്റപ്പോള്‍ മുഖ്യമന്ത്രി മാത്രമായോ കുറ്റക്കാരന്‍ എന്ന്. അക്കൂട്ടത്തിലാണ് ഞാനും. മുന്‍ മുഖ്യമന്ത്രിയുടെ കാര്യം പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മരുമോനെ മന്ത്രിയാക്കി. എന്തേ, ഇപ്പോള്‍ ഇല്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി. ഇതിന് മുന്‍പ് നടന്നിട്ടില്ലേ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നടന്നിട്ടുണ്ട്. അത് പ്രത്യേകമായിട്ടൊരു താല്‍പര്യം കൊണ്ടല്ല. അവരൊരു സജക്ഷന്‍ പറയും. പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെങ്കില്‍ നടക്കും. ഇവരെല്ലാവരും പാര്‍ട്ടിയിലൂടെ വന്നവരല്ലേ, മല്ലിക സുകുമാരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിശ്വസ്തനെന്ന് തോന്നിച്ച ആ വ്യക്തി ഒരുക്കിയ കെണി, എന്നെ അത് തകർത്ത് കളഞ്ഞു; പണം നൽകേണ്ട ദിവസം അയാൾ മുങ്ങി; തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്
രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' ഹെല്ലല്ലല്ലോ ഗാനം പുറത്ത്