'ഡൊമിനിക്കി'ന് തുടര്‍ച്ച? മമ്മൂട്ടിയോട് പറഞ്ഞ ആലോചനയെക്കുറിച്ച് ഗൗതം മേനോന്‍

Published : Jan 19, 2025, 10:27 AM IST
'ഡൊമിനിക്കി'ന് തുടര്‍ച്ച? മമ്മൂട്ടിയോട് പറഞ്ഞ ആലോചനയെക്കുറിച്ച് ഗൗതം മേനോന്‍

Synopsis

മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രം

മമ്മൂട്ടി നായകനാവുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധാന അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഈ മാസം 23 നാണ് ചിത്രത്തിന്‍റെ റിലീസ്. എത്തരത്തിലുള്ള ചിത്രമാണ് ഇതെന്നും നായക കഥാപാത്രത്തിന്‍റെ തുടര്‍ച്ചാ സാധ്യതകളെക്കുറിച്ചും പറയുകയാണ് ഗൌതം മേനോന്‍. ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 

"അദ്ദേഹം (മമ്മൂട്ടി) ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍ ഏത് തരത്തിലുള്ളവയാണെന്ന് എനിക്ക് അറിയാം. പരീക്ഷണ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭ്രമയുഗം, കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ് അങ്ങനെ.. ഇതില്‍ നിന്നൊക്കെ കുറച്ച് വ്യത്യസ്തമായ സിനിമയാണ് ഡൊമിനിക്ക്. ഷോ ഓഫ് ഇല്ലാത്ത, മാസ് അല്ലാത്ത, നേരിട്ട് കഥ പറയുന്ന ഒരു ചിത്രം വേണമെന്നായിരുന്നു എനിക്ക്. സീക്വല്‍സ് ഒരു ട്രെന്‍ഡ് ആണെന്നുവച്ച് ആലോചിച്ചതല്ല, അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, ഈ സിനിമ നന്നായിട്ട് പോയാല്‍ ഈ കഥാപാത്രത്തെ വച്ച് നിറയെ സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന്. സീക്വല്‍ എന്ന രീതിയിലല്ല. ഒരു ചിരി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം", ഗൌതം മേനോന്‍ പറയുന്നു.

ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

ALSO READ : 'ബെസ്റ്റി' ഓഡിയോ ലോഞ്ച് മുംബൈയില്‍ നടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ