
ഇന്ത്യന്‍ സിനിമാപ്രേമികള്‍ പല ഭാഷകളിലായി കാത്തിരിക്കുന്ന സിനിമാ തുടര്‍ച്ചകളില്‍ ഒന്നാണ് ദൃശ്യം 3. മലയാളം ദൃശ്യം 2 ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തിയതെങ്കില്‍ തെലുങ്ക് റീമേക്കും അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ ഹിന്ദി, കന്നഡ റീമേക്കുകള്‍ തിയറ്ററിലുമെത്തി. ദൃശ്യം 3 മലയാളികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയങ്കരമാണ് അജയ് ദേവ്ഗണിന്റെ ഹിന്ദിയിലെ ദൃശ്യം ഫ്രാഞ്ചൈസി. അത് മലയാളം ചിത്രത്തിന്‍റെ റീമേക്ക് ആണെന്ന് ഇനിയും അറിയാത്ത പ്രേക്ഷകര്‍ പോലുമുണ്ട് ഹിന്ദിയില്‍. ഇപ്പോഴിതാ മലയാളം ദൃശ്യം 3 യുടെ ചിത്രീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ഒറിജിനല്‍ ദൃശ്യം 3 ന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഹിന്ദി റീമേക്കിന്‍റെ റിലീസ് തീയതി പുറത്തെത്തിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ആയിരുന്നില്ല. മറിച്ച് നിര്‍മ്മാണ കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ വിവരങ്ങളിലായിരുന്നു ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതിയും ഉള്‍പ്പെട്ടിരുന്നത്. 2026 ലെ ഗാന്ധി ജയന്തി ദിനത്തില്‍ (ഒക്ടോബര്‍ 2) ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണം എന്നാണ് ആരംഭിക്കുകയെന്ന വിവരവും മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധ നേടുന്നതാണ്.
ഒറിജിനല്‍ ദൃശ്യം 3 ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് ഇന്നലെ അറിയിച്ചത്. എന്നാല്‍ ഇതേ സമയത്തുതന്നെ ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും തുടങ്ങുമെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട്. റിലീസ് തീയതിയുടെ കൃത്യം ഒരു വര്‍ഷം മുന്‍പ്, അതായത് ഈ വര്‍ഷം ഒക്ടോബര്‍ 2 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തെ തുടര്‍ച്ചയായ ചിത്രീകരണമാണ് ചിത്രത്തിനായി നടക്കുകയെന്നും. ചിത്രീകരണം ആരംഭിച്ചാല്‍ മലയാളം ഒറിജിനല്‍ എത്താന്‍ ഒരു വര്‍ഷം വൈകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഒരേസമയത്ത് ചിത്രീകരണം ആരംഭിക്കുന്നതിനാല്‍ ഹിന്ദി ദൃശ്യം 3 ഒരു റീമേക്ക് അല്ലാതെ മറ്റൊരു തിരക്കഥയിലാണോ എത്തുകയെന്ന സംശയം ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം ജൂലൈ അവസാനത്തോടെ അറിയാനാവുമെന്നാണ് ഹിന്ദി ചിത്രത്തിന്‍റെ അണിയറക്കാരെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ