ആര്‍എസ്പിയിൽ ചേരുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി നടന്‍ സഞ്ജയ് ദത്ത്

By Web TeamFirst Published Aug 26, 2019, 11:49 PM IST
Highlights

2009-ല്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്‌നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് (ആര്‍എസ്പി) എന്ന പാർട്ടിയിൽ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്‌. സഞ്ജയ് ദത്ത് ആര്‍എസ്പിയിൽ ചേരുമെന്ന് പാർട്ടി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കര്‍ അവകാശപ്പെട്ടിരുന്നു.

എന്നാൽ, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അടുത്ത സുഹൃത്തായ മഹാദേവിനും പാർട്ടിക്കും ആശംസകൾ നേരുന്നുവെന്നും നടൻ പറഞ്ഞു. 2009-ല്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്‌നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാൽ, അനധികൃതമായി ആയുധം കൈവശം വെച്ച കേസിലടക്കം വിചാരണ നേരിട്ടതിനെ തുടർന്നാണ് സഞ്ജയ് ദത്ത് രാഷ്ട്രീയ രംഗം വിട്ടത്.

മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. 

click me!