ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

Published : Feb 16, 2023, 09:34 PM IST
ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

Synopsis

എന്തുകൊണ്ടാണ് ഇനി കേരളത്തില്‍ ഒരു റിയാലിറ്റി ഷോയിലും പങ്കെടുക്കാത്തത് എന്നതിന്റെ കാരണവും റംസാൻ വ്യക്തമാക്കുന്നു.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ നർത്തകനാണ് റംസാൻ. ബിഗ് ബോസ് മലയാളം സീസൺ 3യിലേക്ക് പതിനൊന്നാം മത്സരാർത്ഥിയായി എത്തിയ റംസാൻ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി എന്ന പദവിയും സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് റംസാന്റെ തുടക്കം. പിന്നീട് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. എന്നാല്‍ ഇനി താന്‍ കേരളത്തിലെ ഒരു റിയാലിറ്റി ഷോയില്‍ മത്സരിക്കില്ല എന്നാണ് റംസാന്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും ഉണ്ട്. തനിക്ക് ഒരു വലിയ അവസരം കിട്ടുകയും കേരളത്തില്‍ തന്റെ കഴിവ് തെളിയിക്കാനും കഴിഞ്ഞു. ഇനിയൊരു അവസരത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന ഒരുപാട് കുട്ടികള്‍ ഉണ്ടാവാം. ഞാന്‍ പങ്കെടുത്ത് അവരുടെ അവസരം നഷ്‍ടപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് റംസാന്‍ പറഞ്ഞത്.

എന്നാല്‍ കേരളത്തിന് പുറത്ത്, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു വൈല്‍ഡ് റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചാല്‍ അതില്‍ പോകാനായി താന്‍ ശ്രമിയ്ക്കും എന്ന് താരം പറഞ്ഞു.എന്നാല്‍ അങ്ങനെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുണ്ട് എങ്കില്‍ നല്ല ഒരു സെക്ഷന്‍ പ്രാക്ടീസ് എനിക്ക് വേണം. ഒരു വര്‍ഷത്തോളം എങ്കിലും പ്രാക്ടീസ് ചെയ്ത ശേഷമേ മത്സരിക്കാനായി പോകുകയുള്ളൂ. പങ്കെടുക്കണം എങ്കില്‍ അത്രയും പ്രാക്ടീസിന്റെ ആവശ്യം ഉണ്ട് എന്നാണ് റംസാന്‍ പറയുന്നത്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയിലേക്കുള്ള യാത്രയിലാണ് താരം. നായകനായി തന്നെ ആദ്യം സിനിമയിൽ എത്തണമെന്ന ചിന്താഗതിക്കാരൻ അല്ല താനെന്നും റംസാൻ പറയുന്നുണ്ട്. 'കിടു', 'ഡാന്‍സ് ഡാന്‍സ്', 'ഭീഷ്‍മ പർവം' തുടങ്ങി എട്ടോളം ചിത്രങ്ങളില്‍ റംസാൻ അഭിനയിച്ചിട്ടുണ്ട്.

Read More: ജി വേണുഗോപാലിന്റെ ആലാപനം, അര്‍ജുൻ അശോകന്റെ 'പ്രണയ വിലാസ'ത്തിലെ ഗാനം പുറത്ത്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ