
ഒട്ടനവധി സിനിമകളാണ് മലയാളത്തിൽ ഇനി റിലീസിന് ഒരുങ്ങുന്നത്. പലതും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങളാണ്. അക്കൂട്ടത്തിൽ ഏവരും ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്. ഒപ്പം മോഹൻലാൽ ചിത്രവും. എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലൂസിഫറിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ലൂസിഫറിലെ കണ്ണുകൾ ഇലുമിനാറ്റിയുടെ ഒക്കെ റിഫ്ലക്ഷൻ ആണെന്നാണ് മുരളി ഗോപി പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം. "യഥാർത്ഥ അഭിനയം നടക്കുന്നത് കണ്ണുകളിലാണ്. അക്ടിങ്ങിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രവും കണ്ണുകളാണ്. ഇന്റേണലി ഒരാളൊരു കാര്യം ഫീൽ ചെയ്യുമ്പോഴാണല്ലോ പെർഫോമൻസിൽ അത് വരുന്നത്. അതാദ്യം പ്രതിഫലിക്കുന്നത് കണ്ണുകളിലായിരിക്കും. അപ്പോൾ ആ കണ്ണുകൾ പവർഫുൾ ആകുക എന്നത് ആക്ടിങ്ങിന്റെ മെയിൻ കാര്യമാണ്. പക്ഷേ ലൂസിഫറിലെ കണ്ണുകൾ എന്നത് വളരെ വ്യത്യസ്തമാണ്. കണ്ണുകൾ അതിന്റെ ഒരു മേജർ മോട്ടിഫ് ആണ്. അതായത് ലൂസിഫർ എന്ന തീമിന്റെ. ഇലുമിനാന്റിയുടെയൊക്കെ റിഫ്ലക്ഷൻ ഉള്ളൊരു സംഭവമാണ്. ലൂസിഫറിൽ അതൊരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതും സ്പെസഫിക് ആയിട്ട്", എന്നാണ് മുരളി ഗോപി പറഞ്ഞത്.
11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും
അതേസമയം, എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഇവിടുത്തെ ഷൂട്ടിംഗ് കഴിഞ്ഞാൽ ദുബായിൽ ആകും ചിത്രീകരണം നടക്കുക. ഈ വർഷം എമ്പുരാൻ റിലീസ് ചെയ്യാൻ തീരുമാനമെന്നും അല്ലെങ്കിൽ 2025 ജനുവരിയിൽ ഉറപ്പായും റിലീസ് ഉണ്ടാകുമെന്നും ബിഗ് ബോസിൽ വച്ച് മോഹൻലാൽ പറഞ്ഞിരുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ആണ്. ലൂസിഫറിൽ ഉണ്ടായിരുന്ന പ്രധാന താരങ്ങൾ എല്ലാവരും എമ്പുരാനിലും ഉണ്ടാകുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ