ഗീതു മോഹൻദാസ് ഇൻ ആക്ഷൻ: സംവിധായികയ്ക്ക് 'ടോക്സിക്' ടീമിന്റെ സർപ്രൈസ്

Published : Jun 08, 2026, 01:49 PM IST
Geethu mohandas

Synopsis

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തിൽ 'ടോക്സിക്' സിനിമയുടെ അണിയറ ദൃശ്യങ്ങൾ പുറത്തുവിട്ടു. യാഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റിൽ, ഗീതുവിന്റെ സംവിധാന മികവും സർഗ്ഗാത്മക കഴിവും വീഡിയോ വ്യക്തമാക്കുന്നു.

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'ടോക്സിക്' സിനിമയുടെ ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വീഡിയോ പുറത്തുവിട്ടു. ഗീതുവിന്റെ അവരുടെ സർഗ്ഗാത്മക കഴിവിലേക്കും സെറ്റിലെ ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നിയുള്ളതാണ് വീഡിയോ. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം ഇതിൽ കാണാം.

"വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ ​ഗീതു മോഹൻദാസ്" എന്ന സന്ദേശത്തോടൊപ്പമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ 'ടോക്സിക്' യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായിക എന്ന നിലയിൽ അവരുടെ ശക്തവുമായ പങ്കാളിത്തം പ്രകടമാണ്. വലിയ ക്യാൻവാസിലുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു പ്രൊജക്റ്റ് നിയന്ത്രിക്കാൻ ഇന്ത്യൻ സിനിമയിൽ മുന്നോട്ട് വന്നിട്ടുള്ള വളരെ ചുരുക്കം ചില വനിതാ സംവിധായികമാരിൽ ഒരാളായ ഗീതു എന്നതും ഏറെ ശ്രദ്ധേയമാണ്.

യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. റായ എന്നാണ് യാഷിന്റെ കഥാപാത്ര പേര്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ചിത്രീകരണം ആരംഭിച്ചു
'പൊങ്ങച്ചം കാണിക്കലല്ല, മുഖ്യമന്ത്രിയും ജനത്തിന്റെ വേലക്കാരൻ, അതാണ് വിഡി കാണിക്കുന്നത്'; മേജർ രവി