യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

Published : Feb 25, 2023, 08:05 PM ISTUpdated : Feb 25, 2023, 08:50 PM IST
യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

Synopsis

മരണം, ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതിനിടെ

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസ് ആയിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ഇരിക്കവെയാണ് മരണം. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാന്‍സി റാണി എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു മനു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതിനിടയിലാണ് മരണം. 

സാബു ജെയിംസിന്‍റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തെത്തിയ അയാം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മനു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ   ഉച്ചകഴിഞ്ഞ് 3.00ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍ നടക്കും. നൈന മനു ജെയിംസ് ആണ് ഭാര്യ.

ALSO READ : കാത്തിരിക്കാം; ആ പ്രഖ്യാപനം നാളെ, പ്രേക്ഷകാവേശം ഉയര്‍ത്താന്‍ വീണ്ടും മമ്മൂട്ടി

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ