മതം മാറിയിട്ടില്ല, അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് യുവ ഗായകൻ കെ എസ് ഹരിശങ്കര്‍

Published : Nov 27, 2019, 12:19 PM IST
മതം മാറിയിട്ടില്ല,  അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് യുവ ഗായകൻ കെ എസ് ഹരിശങ്കര്‍

Synopsis

മതം മാറിയിട്ടില്ലെന്ന് യുവ ഗായകൻ കെ എസ് ഹരിശങ്കര്‍.

മലയാളത്തില്‍ യുവ ഗായകരില്‍ ശ്രദ്ധേയനാണ് കെ എസ് ഹരിശങ്കര്‍. ഹരിശങ്കര്‍ മതം മാറിയെന്ന് സാമൂഹ്യമാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.  മതം മാറിയോ എന്ന് ചിലര്‍ സംശയിക്കുകയും ചെയ്‍തു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി കെ എസ് ഹരിശങ്കര്‍ രംഗത്ത് എത്തി. സാമൂഹ്യമാധ്യമത്തിന്റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കെ എസ് ഹരിശങ്കര്‍ പറയുന്നു.

എന്റെ സാമൂഹ്യമാധ്യമത്തിന്റെ പ്രൊഫൈല്‍ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. പേജ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ മതം മാറിയിട്ടില്ല. രാവിലെ മുതല്‍ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്. കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നായിരുന്നു പേജിന്റെ പേര് മാറ്റിയത്. ഇത് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കെ എസ് ഹരിശങ്കര്‍ പറയുന്നു.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍