കൊവിഡ് 19: നെറ്റ്ഫ്ലിക്സിന് പിന്നാലെ യുട്യൂബും ആമസോണ്‍ പ്രൈമും ദൃശ്യനിലവാരം കുറച്ചു

By Web TeamFirst Published Mar 22, 2020, 6:06 PM IST
Highlights

യൂറോപ്പില്‍ നെറ്റ്ഫ്ലിക്സും യൂട്യൂബും ആമസോണ്‍ പ്രൈമും വീഡിയോകളുടെ ദൃശ്യനിലവാരത്തില്‍ കുറവുവരുത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസങ്ങളുണ്ടാകുന്നു.

യൂറോപ്പില്‍ നെറ്റ്ഫ്ലിക്സും യൂട്യൂബും ആമസോണ്‍ പ്രൈമും വീഡിയോകളുടെ ദൃശ്യനിലവാരത്തില്‍ കുറവുവരുത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസങ്ങളുണ്ടാകുന്നു. തുടര്‍ന്നാണ് ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ വീഡിയോകളുടെ ദൃശ്യനിലവാരം കുറയ്ക്കുന്ന നടപടിയിലേക്ക് കടന്നത്.

നിലവില്‍ യൂട്യൂബില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, കാഴ്ചക്കാര്‍ വര്‍ധിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താണ് നടപടിയെന്ന് യൂട്യൂബ് അറിയിച്ചു. ഇന്റര്‍നെറ്റില്‍ തടസം നേരിടുന്ന സാഹചര്യത്തില്‍ സ്ട്രീമിങ് സംവിധാനങ്ങള്‍് ദൃശ്യനിലവാരം  കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര വിപണി, സേവന കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മാനിച്ചാണ്നെറ്റ്ഫ്ലിക്സ് ആദ്യം ദൃശ്യനിലവാരം കുറച്ചത്. ഞങ്ങള്‍ അത് ചെയ്തതോടെ യൂറോപ്പിലെ ഇന്റര്‍നെറ്റിന്റെ 25ശതമാനം പ്രശ്‌നങ്ങള്‍ തീരുമെന്ന് നെറ്റ്ഫ്ലിക്സ് അവകാശപ്പെട്ടു.

click me!