Zinil Sainudeen wedding : സൈനുദ്ദീന്റെ മകൻ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി- വീഡിയോ

Web Desk   | Asianet News
Published : Dec 13, 2021, 03:17 PM ISTUpdated : Dec 13, 2021, 03:25 PM IST
Zinil Sainudeen wedding : സൈനുദ്ദീന്റെ മകൻ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി- വീഡിയോ

Synopsis

നടനും മിമിക്രി താരവുമായ സിൻ സൈനുദ്ദീൻ വിവാഹിതനായി.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സൈനുദ്ദീന്റെ മകൻ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി (Zinil Sainudeen wedding). നടനും മിമിക്രി താരവുമായ സിൻ സൈനുദ്ദീന്റെ വധു ഹുസൈനയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. സിനില്‍ സൈനുദ്ദീന്റെ വിവാഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

മിമിക്രി താരമായി മികവ് കാട്ടിയ നടനാണ്  സിനില്‍ സൈനുദ്ദീനും. ജയസൂര്യ നായകനായ ചിത്രം 'വെള്ളം' അടക്കമുള്ളവയില്‍  സിനില്‍ സൈനുദ്ദീൻ അഭിനയിച്ചിട്ടുണ്ട്. സിനില്‍ സൈനുദ്ദീൻ വിവാഹ ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.  'എതിരെ' എന്ന ചിത്രമാണ് സിനില്‍ സൈനുദ്ദീൻ അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ അറിയിച്ചത്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനാകുന്നത്.  സേതുവാണ് 'എതിരെ' ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'എതിരെ' എന്ന ചിത്രം സിനില്‍ സൈനുദ്ദീനും ഏറെ പ്രതീക്ഷകളുള്ളതാണ്.

ഒരു മിസ്റ്ററി ചിത്രമായിരിക്കും 'എതിരെ'.  എന്തായിരിക്കും 'എതിരെ' ചിത്രത്തിന്റെ പ്രമേയം എന്നത് അറിയിച്ചിട്ടില്ല. സിനില്‍ സൈനുദ്ദീന്റെയടക്കം കഥാപാത്രത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'എതിരെ' എന്ന ചിത്രം നിര്‍മിക്കുന്നത് എസ് രമേഷ് പിള്ളയാണ്. 

അമല്‍ കെ ജോബിയാണ് 'എതിരെ' സംവിധാനം ചെയ്യുന്നത്. നൈല ഉഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ഒരു പ്രധാന കഥാപാത്രമായി റഹ്‍മാനും എത്തുന്നുണ്ട്. സിനില്‍ സൈനുദ്ദീൻ വെള്ളിത്തിരയിലും കൂടുതല്‍ വേഷങ്ങളുമായി എത്താൻ കാത്തിരിക്കുകയാണ്.

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?