മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് കമല്‍

 
Published : Jul 24, 2018, 05:13 PM IST
മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് കമല്‍

Synopsis

മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് കമല്‍

തിരുവനന്തപുരം: മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ രംഗത്ത്. 

മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിലേക്ക് ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ല. സാംസ്കാരിക മന്ത്രിയും സർക്കരുമാണ് തീരുമാനം എടുക്കേണ്ടത്. മോഹൻലാലിനെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചാൽ അക്കാദമി ഒപ്പം നിൽക്കും. മോഹൻലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ താത്പര്യം മാത്രമാണെന്നും കമൽ പറഞ്ഞു. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കം പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണുകയാണെന്നു ചൂണ്ടിക്കാട്ടി കസിനിമാ സാംസ്കാരിക കൂട്ടായ്‍മ രംഗത്ത്. ഇതുസംബന്ധിച്ച് നൂറോളം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്‍താവന പുറത്തിറക്കി. 

ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

മുഖ്യാതിഥിയായി  സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ  താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അതെന്നും എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, റിമ കല്ലിങ്കല്‍, ഡോ. ബിജു തുടങ്ങിയവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം
'മ്ലാത്തി ചേടത്തി' മുതല്‍ 'പി പി അജേഷ്' വരെ; ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 പ്രകടനങ്ങള്‍