Published : Nov 03, 2025, 02:59 PM ISTUpdated : Nov 03, 2025, 04:09 PM IST

വീണ്ടും മികച്ച നടനായി മമ്മൂട്ടി, ഷംല ഹംസ നടി, മഞ്ഞുമ്മല്‍ ബോയ്‍സ് ചിത്രം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍

Summary

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയാണ് മികച്ച നടന്‍. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയാണ് മികച്ച നടി. മികച്ച ചിത്രം ഉള്‍പ്പെടെ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.  പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.

03:57 PM (IST) Nov 03

നടന്‍

മമ്മൂട്ടി

03:56 PM (IST) Nov 03

ജൂറി പരാമര്‍ശം- അഭിനയം

ടൊവിനോ തോമസ് (എആര്‍എം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)

03:55 PM (IST) Nov 03

നടി

ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

03:55 PM (IST) Nov 03

പ്രത്യേക ജൂറി പരാമര്‍ശം- അഭിനയം

ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്)

03:53 PM (IST) Nov 03

ചിത്രം

മഞ്ഞുമ്മല്‍ ബോയ്സ് 

03:53 PM (IST) Nov 03

രണ്ടാമത്തെ ചിത്രം

ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ് സംവിധാനം)

03:52 PM (IST) Nov 03

സംവിധായകന്‍

ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)

03:52 PM (IST) Nov 03

സ്വഭാവ നടന്‍

സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം)

03:51 PM (IST) Nov 03

സ്വഭാവനടി

ലിജോമോള്‍ ജോസ് (നടന്ന സംഭവം)

03:51 PM (IST) Nov 03

കഥാകൃത്ത്

പ്രസന്ന വിത്തനാഗെ (പാരഡൈസ്)

03:50 PM (IST) Nov 03

ഛായാഗ്രഹണം

ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)

03:50 PM (IST) Nov 03

തിരക്കഥാകൃത്ത്

ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)

03:49 PM (IST) Nov 03

തിരക്കഥ

ലാജോ ജോസ്, അമല്‍ നീരദ് (ബൊഗെയ്ന്‍വില്ല)

03:49 PM (IST) Nov 03

ഗാനരചയിതാവ്

വേടന്‍ (കുതന്ത്രം, വിയര്‍പ്പ് തുന്നിയിട്ട- മഞ്ഞുമ്മല്‍ ബോയ്സ്)

03:49 PM (IST) Nov 03

സംഗീത സംവിധായകന്‍

സുഷിന്‍ ശ്യാം (മറവികളേ, ഭൂലോകം സൃഷ്ടിച്ച- ബൊഗെയ്ന്‍വില്ല)

03:48 PM (IST) Nov 03

പശ്ചാത്തല സംഗീതം

ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)

03:48 PM (IST) Nov 03

പിന്നണി ഗായകന്‍

കെ എസ് ഹരിശങ്കര്‍ (കിളിയേ, എആര്‍എം)

03:47 PM (IST) Nov 03

പിന്നണി ഗായിക

സെബാ ടോമി (ആരോരും കേറിടാത്തൊരു, ചിത്രം: അംഅ)

03:47 PM (IST) Nov 03

എഡിറ്റിംഗ്

സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)

03:46 PM (IST) Nov 03

കലാസംവിധാനം

അജയന്‍ ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്)

03:46 PM (IST) Nov 03

സിങ്ക് സൗണ്ട്

അജയന്‍ അടാട്ട് (പണി)

03:45 PM (IST) Nov 03

ശബ്ദ മിശ്രണം

ഫസല്‍ എ ബെക്കര്‍ (മഞ്ഞുമ്മല്‍ ബോയ്സ്)

03:45 PM (IST) Nov 03

ശബ്ദരൂപകല്‍പന

മഞ്ഞുമ്മല്‍ ബോയ്സ്

03:45 PM (IST) Nov 03

കളറിസ്റ്റ്

ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല)

03:44 PM (IST) Nov 03

മേക്കപ്പ്

റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)

03:44 PM (IST) Nov 03

വസ്ത്രാലങ്കാരം

സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ന്‍വില്ല)

03:43 PM (IST) Nov 03

ഡബ്ബിംഗ് (പെണ്‍)

സയനോര ഫിലിപ്പ് (ബറോസ്)

03:42 PM (IST) Nov 03

നൃത്തസംവിധാനം

ബൊഗെയ്ന്‍വില്ല (സുമേഷ് സുന്ദര്‍, ജിഷ്ണുദാസ്)

03:41 PM (IST) Nov 03

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം

പ്രേമലു

03:41 PM (IST) Nov 03

നവാഗത സംവിധായകന്‍

ഫാസില്‍ മുഹമ്മദ് (സംവിധാനം ഫെമിനിച്ചി ഫാത്തിമ)

03:41 PM (IST) Nov 03

വിഷ്വല്‍ എഫക്റ്റ്സ്

അജയന്‍റെ രണ്ടാം മോഷണം

03:40 PM (IST) Nov 03

പ്രത്യേക ജൂറി പുരസ്കാരം

സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)

03:38 PM (IST) Nov 03

മികച്ച ചലച്ചിത്ര ലേഖനം

മറയുന്ന നാലുകെട്ടുകള്‍

03:23 PM (IST) Nov 03

128 ചിത്രങ്ങള്‍

128 എൻട്രികൾ ആണ് ഇക്കുറി വന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.

03:23 PM (IST) Nov 03

മികച്ച നടി ആര്?

അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവർ നടിമാരുടെ വിഭാഗത്തില്‍ മുൻ നിരയിൽ ഉണ്ടായിരുന്നു

 

03:21 PM (IST) Nov 03

ആരാവും മികച്ച നടന്‍?

മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ നടന്മാരുടെ വിഭാഗത്തില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു

 

03:20 PM (IST) Nov 03

സിനിമകളുടെ മത്സരം

മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്‍കിന്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം.

 

03:19 PM (IST) Nov 03

പ്രകാശ് രാജ് ജൂറി അധ്യക്ഷന്‍

പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരു പിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്.

 

03:01 PM (IST) Nov 03

പ്രഖ്യാപനം മൂന്നരയോടെ

ഉച്ച കഴിഞ്ഞ് മൂന്നരയോടെ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. തൃശൂരില്‍ വച്ചാണ് പ്രഖ്യാപനം.


More Trending News