ദളിത് സമൂഹത്തിന്‍റെ അവസ്ഥ തുറന്ന് കാണിക്കുന്ന ആറടി

By Web DeskFirst Published Dec 10, 2016, 7:30 PM IST
Highlights

തിരുവനന്തപുരം: ആറടി മണ്ണ് പോലും വെറും സ്വപ്നമായി മാറുന്ന ദളിത് സമൂഹത്തിന്‍റെ അവസ്ഥ തുറന്ന് കാണിക്കുന്ന സിനിമയാണ് ആറടി. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ്  പലമേൽ പ‌ഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സജി പലമേലിന്റെ ആറടി പ്രദർശിപ്പിച്ച

ആറടി എന്ന പേരിൽ എല്ലാമുണ്ട്. അന്തിയുറങ്ങാനുള്ള മണ്ണ്. അതുപോലും കിട്ടാനില്ലാത്ത  ദളിതന്റെ  ദുഖമാണ് സിനിമ.  സംസ്കൃത പണ്ഡിതനും സ്വാതന്ത്ര സമര നേതാവുമായിരുന്നു കുഞ്ഞിക്കോരൻമാഷ്. മാഷ് മരിച്ചപ്പോള്‍ പൊതുദർശനത്തിനുവയ്ക്കാൻ പോലും ആരും ഒരിടം നൽകിയില്ല. പൊതുശ്മശാനമില്ലാത്തിനാൽ ഒന്നര ദിവസം മൃതദേഹവുമായി നടക്കേണ്ടി വന്ന ബന്ധുക്കള്‍. ഒടുവിൽ മാഷ് താമസിച്ചിരുന്ന ചെറിയ ചായ്പ് പൊളിച്ച് വീട് പൊളിച്ച് സംസ്ക്കാരം നടത്തുന്നു

ആലപ്പുഴ പലമേൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സജി രാഷ്ട്രീയത്തിന് ഇടവേള നൽകിയാണ് സിനിമാ രംഗത്ത് സജീവമായത്. നിരവധി ഹ്രസ്വചിത്രങ്ങൾക്ക് ശേഷമാണ് ആറടി ആദ്യ ഫീച്ചർ ഫിലിം ഒരുക്കിയത്. 

ഇ സന്തോഷ്കുമാറിന്‍റെ ഒരാൾക്ക് എത്ര് മണ്ണ് വേണമെന്ന ചെറുകഥയാണ് സിനിമക്കാധാരം. പണമില്ലാത്തതിനാൽ നിരവധി തവണ നിർമ്മാണം മുടങ്ങിയ സിനിമ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്.
 

click me!