ദംഗലിന്‍റെ  പ്രചരണത്തിനായി ആമിര്‍ ഖാന്‍ ചൈനയില്‍

By Vipin PanappuzhaFirst Published Apr 19, 2017, 6:31 AM IST
Highlights

മെയ് മാസത്തില്‍ ചൈനയില്‍ വമ്പന്‍ റിലീസിനൊരുങ്ങുന്ന ദംഗലിന്‍റെ  പ്രചരണത്തിനായി ആമിര്‍ ഖാന്‍ ചൈനയില്‍ . ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞായറാഴ്ച നടന്ന പ്രിവ്യൂ പ്രദര്‍ശനത്തില്‍ ആരാധകരോടൊപ്പം അദ്ദേഹം പങ്കെടുത്തു. 'ഷുആയ് ജിയാവോ ബാബ' (ഗുസ്തി പിടിക്കാം അച്ഛാ) എന്നാണ് ചൈനീസ് പതിപ്പിന്റെ ടൈറ്റില്‍. 

ബെയ്ജിംഗ് ചലച്ചിത്രോത്സവത്തിനെത്തിയ ആമിറിനെ കാണാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. റിലീസിന് മുന്‍പുള്ള പ്രചരണത്തിനായി വരും ദിവസങ്ങളില്‍ ഷാങ്ഹായ്, ചെങ്ഡു എന്നീ സ്ഥലങ്ങളിലും ആമിര്‍ എത്തും. സംവിധായകന്‍ നിതേഷ് തിവാരിയും ഒപ്പമുണ്ട്. വലിയ പ്രതികരണമാണ് ആമിറിന് ചൈനയില്‍ ലഭിക്കുന്നത്. ആമിറിന് വലിയ ആരാധക സമ്പത്താണ് ചൈനയിലുള്ളത്.

3 ഇഡിയറ്റ്‌സും ധൂം 3-മൊക്കെയാണ് ആമിറിനെ ചൈനീസ് പ്രേക്ഷകര്‍ക്കിടയില്‍ എത്തിച്ചത്. 2014ല്‍ പുറത്തിറങ്ങിയ പികെ എല്ലാം മാറ്റിമറിച്ച പടമായി. അതുവരെ ചൈനയില്‍ ഒരിന്ത്യന്‍ ചിത്രത്തിനും ലഭിക്കാത്ത പ്രേക്ഷകപ്രീതി പികെ സ്വന്തമാക്കി. 103 കോടി രൂപയാണ് ചൈനീസ് റിലീസില്‍ നിന്ന് പികെയുടെ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്. 

തുടര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ റിലീസുകളും ചൈനയിലെത്തി, ബാഹുബലി ഉള്‍പ്പെടെ എന്നാല്‍ ഇവയോന്നും പച്ചപിടിച്ചില്ല, അതിന് പിന്നാലെയാണ് ദംഗലുമായി ആമീര്‍ എത്തുന്നത്.

click me!