താരസംഘടന അമ്മയെ പരിഹസിച്ച് ആഷിഖ് അബു

Published : Feb 23, 2017, 06:54 AM ISTUpdated : Oct 05, 2018, 02:29 AM IST
താരസംഘടന അമ്മയെ പരിഹസിച്ച് ആഷിഖ് അബു

Synopsis

നടിമാര്‍ ഒറ്റക്കു സഞ്ചരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. 'നടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക' എന്ന ചരിത്രപരവും പുരോഗമനപരവുമായ അഭിപ്രായം മുന്നോട്ടുവെച്ച 'അമ്മ' എന്ന 'കലാകാരന്മാരുടെ' സംഘടനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്നാണ് അമ്മയ്‌ക്കെതിരെ ആഷിഖിന്റെ പരിഹാസം.

നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ആയിരുന്നു നിര്‍ദേശം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. യാത്രയ്ക്കിടെ വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ചേര്‍ന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നത്. 

പകലായാലും രാത്രിയായാലും നടിമാര്‍ക്ക് വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരേണ്ട സാഹചര്യം ഉണ്ടാവരുതെന്നാണ് നിര്‍ദേശം. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായും ഫെഫ്കയുമായും 'അമ്മ' ചര്‍ച്ച നടത്തും. കൂടാതെ അക്രമത്തിനിരയായ നടിക്ക് നിയമസഹായം ഉള്‍പ്പെടെയുള്ളവ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു