സംവിധാനം ചെയ്യുന്നത് അച്ഛന്‍; അബേനിയെ ഇനി 'പന്തില്‍' കാണാം, ആദ്യ ഗാനം...

By Web DeskFirst Published Jun 15, 2018, 9:21 AM IST
Highlights
  • മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ താരമാണ് അബേനി
  • ചിത്രം നിര്‍മ്മിക്കുന്നത് ഷാജി ചങ്ങരംകുളം

അച്ഛന്റെ സംവിധാനത്തില്‍ മകള്‍ നായികയാകുന്ന ചിത്രം 'പന്തിലെ' ആദ്യ ഗാനം പുറത്തിറങ്ങി. കൊച്ചൗവ്വ പൗല എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. അപ്പോജി ഫിലീംസിന്റെ ബാനറില്‍, ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും  ആദിയാണ്. കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പന്ത്.

വിനീത്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍ , ജയകൃഷ്ണന്‍, കിരണ്‍, പ്രസാദ് കണ്ണന്‍, മുന്ന അഞ്ജലി,സ്‌നേഹ, നിലമ്പൂര്‍ ഐഷാ,ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ക്യാമറ  അശ്വഘോഷന്‍. എഡിറ്റര്‍  അതുല്‍ വിജയ്. ഗാന രചന  ഷംസുദ്ദീന്‍ കുട്ടോത്ത്, മനേഷ് എം.പി.  ഇഷാന്‍ ദേവ് സംഗീത നിര്‍വ്വഹിക്കുന്നു. കോസ്റ്റ്യൂം അബ്ബാസ്. വാഴൂര്‍ ജോസ് ആണ് പിആര്‍ഒ.

(ആദിയും മകള്‍ അബേനിയും)

click me!