അഭിജിത് വിജയന് രാജ്യാന്തര അംഗീകാരം

Web Desk |  
Published : Jun 18, 2018, 04:53 PM ISTUpdated : Jun 29, 2018, 04:11 PM IST
അഭിജിത് വിജയന് രാജ്യാന്തര അംഗീകാരം

Synopsis

യേശുദാസിന്‍റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ട അഭിജിത് വിജയന് രാജ്യാന്തര അംഗീകാരം

കൊച്ചി: യേശുദാസിന്‍റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ട അഭിജിത് വിജയന് രാജ്യാന്തര അംഗീകാരം. സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള അഭിജിത്തിന്‍റെ ഫേസ്ബുക്ക് വീഡിയോ അടക്കം നടന്‍ ജയറാം തന്‍റെ എഫ്ബി പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.  ടൊറന്‍റോ  അന്താരഷ്ട്ര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്. 'ആകാശമിഠായി' എന്നി ചിത്രത്തിലെ 'ആകാശപ്പാലക്കൊമ്പത്ത്' എന്നു തുടങ്ങുന്ന ഗാനത്തിലാണ് പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പുരസ്‌കാരം അഭിജിത്തിനെ തേടിയെത്തിയത്. 

ജനകീയ വോട്ടെടുപ്പിലൂടെലാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് അഭിജിത്ത് നിറ കണ്ണുകളോടെ പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേയ്ക്ക് അഭിജിത്തിനെകൊണ്ട് പാടിക്കാമെന്ന അഭിപ്രായം മുന്നോട്ടു വച്ചത്. 'അഭിജിത്ത് വിജയന് എല്ലാവിജ ആശംസകളും നേരുന്നു. അഭിജിത്തിന്‍റെ വിനയവും ആത്മാര്‍ത്ഥതയും ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തിക്കുമെന്ന് ഉറപ്പാണ്' അവാര്‍ഡ് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് നടന്‍ ജയറാം കുറിച്ചു. 

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞാണ് അഭിജിത്തിന് സംസ്ഥാന പുരസ്‌കാരം നിഷേധിക്കപ്പെട്ടതെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. അവസാന റൗണ്ട് വരെ എത്തിയപ്പോഴാണ് ശബ്ദത്തിന്റെ ഉടമ യേശുദാസ് ആയിരുന്നില്ല എന്ന് ജൂറി അംഗങ്ങള്‍ക്ക് മനസിലായതെന്നും ഇതേതുടര്‍ന്ന് അവാര്‍ഡ് നിഷേധിക്കുകയായിരുന്നു എന്നുമായിരുന്നു ആരോപണം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍