
മുംബൈ: ബോളിവുഡ് സിനിമ ലോകത്ത് നിന്നും വീണ്ടും വേര്‍പിരിയല്‍ വാര്‍ത്ത എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പരന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വേര്‍പിരിയുന്നതായുള്ള ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ പാറി നടന്നു. മുന്‍പ് ഇത്തരം വാര്‍ത്തകളോട് അപ്പോള്‍ തന്നെ പ്രതികരിക്കാറുള്ള അഭിഷേക് ബച്ചന്‍റെ ട്വിറ്റര്‍ മൗനവും ഗോസിപ്പിന്‍റെ കനം കൂട്ടി.
എന്നാല്‍ ബോളിവുഡിനെ കിടിലം കൊള്ളിച്ച അഭി-ആഷ് ജോഡി പിരിയുന്നെന്ന വാര്‍ത്തയ്ക്ക് വലിയ കാലവധി ഉണ്ടായിരുന്നില്ല. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ 50 ജന്മദിനത്തിന് ആഷും- അഭിയും ഒന്നിച്ച് എത്തി. അതും അടിപൊളി വസ്ത്രത്തില്‍.
യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് ഇരുവരും പിരിയാന്‍ കാരണമെന്ന രീതിയിലായിരുന്നു എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്ത പക്ഷെ അതോക്കെ താരദമ്പതികള്‍ തള്ളി..ആറ് മാസമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയാണെന്നും സ്വത്ത് വിഷയം കൈകാര്യം ചെയ്യാന്‍ ഇരുവരും രണ്ട് ചാര്‍ട്ടഡ് അക്കൗണ്ടന്‍റിനെ നിയമിച്ച് കഴിഞ്ഞെന്നും അഭ്യൂഹങ്ങളും അടുത്തിടെ പരന്നിരുന്നു എന്നാല്‍ ഇതോക്കെ അടിസ്ഥാന രഹിതമാണ് എന്ന് തെളിയിക്കുന്നതാണ് ദമ്പതിമാരുടെ മനീഷ് മല്‍ഹോത്ര ചടങ്ങിനിടയിലെ പ്രത്യക്ഷപ്പെടല്‍.
അതിനിടയില്‍ ഐശ്വര്യയ്ക്ക് ജയ ബച്ചനുമായി സ്വരചേര്‍ച്ചയില്ലെന്ന വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. സിനിമ അഭിനയം തൊട്ട് നോട്ട് പിന്‍വലിക്കല്‍ വരെയുള്ള കാര്യത്തില്‍ ജയയ്ക്കും ഐശ്വര്യയ്ക്കും രണ്ട് അഭിപ്രായമാണ്. 2007 ഏപ്രില്‍ 20നായിരുന്നു ഐശ്വര്യ അഭിഷേക് വിവാഹം നടന്നത്. അഞ്ച് വയസ്സുകാരി ആരാധ്യ മകളാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ