അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍

Web Desk |  
Published : May 25, 2018, 12:49 PM ISTUpdated : Jun 29, 2018, 04:23 PM IST
അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍

Synopsis

അഭിഷേക് ബച്ചന്‍. ഐ പി എല്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അഭിഷേകിനെതിരെ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി കുറിപ്പെഴുതി അധിക്ഷേപിച്ചത്

മുംബൈ: വ്യക്തിപരമായി അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍. ഐ പി എല്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അഭിഷേകിനെതിരെ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി കുറിപ്പെഴുതി അധിക്ഷേപിച്ചത്. അഭിഷേകും സ്റ്റുവാര്‍ട്ട് ബിന്നിയും ഒന്നിനും കൊള്ളത്തവരാണ്, സുന്ദരിമാരായ ഭാര്യമാരെ കിട്ടാന്‍ ഇവര്‍ അര്‍ഹരല്ല, ഒരാള്‍ സിനിമയിലും മറ്റെയാള്‍ ക്രിക്കറ്റിലും എത്തിയത് ഇവരുടെ പിതാക്കന്മാര്‍ കാരണമാണ് എന്നുമായിരുന്നു വ്യാജ വിലാസത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അഭിഷേകിനെ കളിയാക്കി കൊണ്ടു വന്ന കുറിപ്പ്.

എന്തായാലും കുറിപ്പ് വളരെ പെട്ടന്നു തന്നെ വൈറലായി. സംഭവം ചര്‍ച്ചയായതോടെ അഭിഷേക് മറുപടിയുാമയി എത്തി. 'ബ്രദര്‍, എന്‍റെ ഷൂഷ് ധരിച്ച് ഒരു കിലോമീറ്റര്‍ നടക്കു, നിങ്ങള്‍ 10 അടി നടന്നാല്‍ എനിക്കു നിങ്ങളോടു ബഹുമാനം തോന്നും, സ്വയം മെച്ചപ്പെടാന്‍ സമയം കണ്ടെത്തു മറ്റുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട’ എന്നായിരുന്നു അഭിഷേകിന്‍റെ മറുപടി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍