ദിലീപിന്‍റെ വിവാഹത്തിന് ഞാന്‍ സാക്ഷിയല്ല: അബി

Published : Aug 03, 2017, 01:57 PM ISTUpdated : Oct 05, 2018, 01:36 AM IST
ദിലീപിന്‍റെ വിവാഹത്തിന് ഞാന്‍ സാക്ഷിയല്ല: അബി

Synopsis

കൊ​ച്ചി: മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താൻ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാർത്ത നിഷേധിച്ച് നടനും മികിക്രി കലാകാരനുമായ അബി. അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകള്‍ എന്ന് അബി ഏഷ്യാനെറ്റ് ന്യൂസ്.ടിവോയോട് പ്രതികരിച്ചു. താൻ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാർത്ത നൽകിയ മാധ്യമങ്ങളോട് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം വി​ളി​ച്ചു​വ​രു​ത്തി ത​ന്‍റെ മൊ​ഴി​യെ​ടു​ത്ത​താ​യു​ള്ള വാ​ർ​ത്ത​കള്‍ ശരിയല്ലെന്ന് പറഞ്ഞ അബി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രും ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ​ക്കു മു​ന്നി​ലും മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വ്യക്തമാക്കി. തനിക്ക് ദിലീപുമായി തീര്‍ത്തും തൊഴില്‍പരമായ ബന്ധമാണ്. വ്യക്തിപരമായി അയാളുടെ കാര്യങ്ങള്‍ തനിക്ക് അറിയില്ല.

തന്നോട് പ്രതികരണം ചോദിച്ചവരോട് ദിലീപിന്‍റെ സുഹൃത്തുക്കള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരിക്കും എന്ന് പറഞ്ഞു. എന്നാല്‍ അത് പിന്നീട് ദിലീപിന്‍റെ അടുത്ത സുഹൃത്താണ് വിവാഹത്തിന് സാക്ഷി എന്ന രീതിയില്‍ ആ മാധ്യമം നല്‍കിയെന്നും അബി ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറയുന്നു.

മ​ഞ്ജു വാ​ര്യ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു​മു​ന്പ് ദി​ലീ​പ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​വെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ബി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യെ​ന്ന ത​ര​ത്തി​ലു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ വന്നിരുന്നു. അതിന് അബി സാക്ഷിയാണ് എന്ന തരത്തിലാണ് വാര്‍ത്ത വന്നത്. ഇതാണ് ഇപ്പോള്‍ അബി നിഷേധിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മോനെ സിദ്ധൂ.. താങ്ങാനാവുന്നില്ലെടാ..'; നടൻ സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ മനമുലഞ്ഞ് മലയാള സീരിയല്‍ ലോകം
'ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് അന്ന് ചീഫ് ഗസ്റ്റായി എത്തിയത് കുഞ്ചാക്കോ ബോബൻ..'; തുറന്നുപറഞ്ഞ് ദിലീഷ് പോത്തൻ