
ന്യൂയോര്‍ക്ക്: കാമുകന്‍ ബലാത്സംഗം ചെയ്ത ക്രൂരമായ അനുഭവം ഒടുവില്‍ നടിയും ഗായികയുമായ അബിഗെല്ല്‍ ബ്രെസ്ലിന്‍ ലോകത്തോട് തുറന്നു പറഞ്ഞു. ഓസ്‌കര്‍, ബാഫ്റ്റ നോമിനേഷനുകള്‍ ലഭിച്ച ബ്രെസ്ലി ഇരുപത്തിയൊന്നാം വയസ്സിലാണ് ഒന്നരവര്‍ഷമായി അടക്കി സൂക്ഷിച്ച ക്രൂരത വെളിപ്പെടുത്തിയത്. കാമുകന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത ദുരന്തം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തുറന്നടിച്ചത്.
പുറത്തറിയുന്നതു വരെ അതു ബലാത്സംഗമല്ല. ഒരു ഇരയായി ചിത്രീകരിക്കപ്പെടാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് അയാള്‍ എന്നോട് ചെയ്തതെല്ലാം ഞാന്‍ ഉള്ളില്‍ ഒതുക്കി. ആ ബലാത്സംഗം നടന്നതോടെ ഞാന്‍ തകര്‍ന്നു. പിന്നാലെ പുറത്തു പറഞ്ഞാല്‍ അത് കാമുകനായതിനാല്‍ പുറംലോകം അത് വേറൊരു രീതിയില്‍ ചിത്രീകരിക്കും മാത്രമല്ല, ഞാന്‍ ആകെ തകര്‍ന്നിരുന്നു. സണ്‍ഷൈനിലെ താരം പറയുന്നു.
പിന്നാലെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡേഴ്‌സിനു താന്‍ ചികിത്സ തേടിയിരുന്ന കാര്യവും താരം വെളിപ്പെടുത്തുന്നു. ആ മാനസിക അവസ്ഥയില്‍ നിന്നും പൂര്‍ണമായി പുറത്തു കടന്നെങ്കിലും ആ ക്രൂരതയുടെ ഓര്‍മ്മകള്‍ മരിക്കുന്നില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും സ്പര്‍ശിച്ചാല്‍ താന്‍ ഞെട്ടുമെന്നും താരം പേ ാസ്റ്റില്‍ വ്യക്തമാക്കുന്നു.
തന്റെ കുടുംബത്തിന്റെയും തന്‍റെ ബന്ധുക്കളുടേയും വിഷമതകള്‍ മുന്നില്‍ക്കണ്ട് വെളിപ്പെടുത്താത്ത ദുരന്തം ലൈംഗീകാതിക്രമ വിരുദ്ധ വാരാചരണത്തിന്‍റെ ഭാഗമായാണ് ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ ലോകത്തോട് വെളിപ്പെടുത്തിയത്.
ബലാത്സംഗകേസുകളില്‍ ഭൂരിപക്ഷവും വേട്ടക്കാര്‍ രക്ഷപ്പെടുകയാണ് പതിവെന്നും അടുപ്പത്തിലാണ് എന്നതോ വിവാഹം കഴിച്ചതോ സ്ത്രീയുമായി ലൈംഗീക ബന്ധത്തിനുള്ള സമ്മതപത്രമല്ലെന്നും ബ്രെസ്ലിന്‍ തന്‍റെ പോസ്റ്റുകളില്‍ തുറന്നടിക്കുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ