സിനിമയില്‍ അവസരം കുറഞ്ഞതിന്‍റെ കാരണം അബി അന്ന് വെളിപ്പെടുത്തിയിരുന്നു

Published : Nov 30, 2017, 11:51 AM ISTUpdated : Oct 04, 2018, 04:31 PM IST
സിനിമയില്‍ അവസരം കുറഞ്ഞതിന്‍റെ കാരണം അബി അന്ന് വെളിപ്പെടുത്തിയിരുന്നു

Synopsis

മിമിക്രിക്കാരനായിട്ടായിരുന്നു അബിയുടെ തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. ക​ലാ​ഭ​വ​നി​ലൂ​ടെ മി​മി​ക്രി​രം​ഗ​ത്തെ​ത്തി​യ അ​ബി ത​ന​താ​യ മി​ക​വു​ക​ളി​ലൂ​ടെ മി​മി​ക്രി രം​ഗ​ത്തെ അ​ഗ്ര​ഗ​ണ്യ​നാ​യി മാ​റു​ക​യാ​യി​രു​ന്നു. 

ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്. അതിന്ശേഷം 50ലേറെ ചിത്രങ്ങളില്‍ അബി അഭിനയിച്ചു. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അബി പിന്നീട്  ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്. 


 
പിന്നീട് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബി തന്നെ അതിന് കാരണം വ്യക്തമാക്കുകയും ചെയ്തു. താന്‍ ആരോടും അവസരം ചോദിച്ച് പിന്നാലെ നടന്നില്ലെന്നായിരുന്നു അബിയുടെ മറുപടി.

തനിക്ക് ആരും അര്‍ഹിക്കുന്ന പരിഗണന തന്നില്ല എന്നത് സത്യമാണ്. അതില്‍ തന്റെ പിഴവും കാണും. ഞാന്‍ മദ്യപിക്കില്ല.. പിന്നാലെ ചാന്‍സ് ചോദിച്ചുകൊണ്ട് നടക്കുന്ന ശീലവും ഇല്ലാത്തതുകൊണ്ടാവാം താന്‍ തഴയപ്പെട്ടത് എന്നായിരുന്നു അബിയുടെ വെളിപ്പെടുത്തലും, ന്യായീകരണവും. 

സിനിമയുടെ മദ്യപന സദസുകളില്‍ പങ്കെടുക്കാതിരുന്നതും തഴയപ്പെടുന്നതിനു കാരണമായെന്ന് ഈ കലാകാരന്‍ വിശ്വസിച്ചു പോന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്ന പാരകള്‍ തടയാന്‍ ആരുമില്ലാതിരുന്നതും തടസ്സമായെന്നും അബി തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം ലാല്‍ ജോസിനെ പോലെ ഉള്ള ചുരുക്കം ചിലര്‍ തന്നെ സഹായിച്ചതായും അബി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.

 

ര​ക്ത​ത്തി​ൽ പ്ലേറ്റ്‌ലെറ്റു​ക​ൾ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അബി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ബി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം