
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒരുങ്ങുന്നു. ഗൂഡാലോചന ബലാല്‍സംഘം അടക്കം പത്തോളം വകുപ്പള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ മുന്നില്‍കാണ്ടാണ് പോലീസിന്റെ വേഗത്തിലുള്ള നീക്കം. കേസില്‍ മഞ്ജു വാര്യരടക്കം പ്രധാന സാക്ഷിയാകും. സിനിമ-മേഖലയിലെ നടീനടമാരടക്കമുള്ളവരുടെ സാക്ഷി മൊഴികളും പോലീസ് രേഖപ്പെടുത്തി തുടങ്ങി.
നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സാവകാശം പോലിസിനുണ്ടെങ്കിലും ദിലീപിന്റെ ജാമ്യാപേക്ഷ മുന്നില്‍ കണ്ടാണ് വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ പോലീസ് ഒരുങ്ങുന്നത്. ഇതിനായി രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഗൂഢോലചന, ബലാത്സംഘം തെളിവ് നശിപ്പിക്കല്‍ ഐ.ടി ഐക്ടുകള്‍ എന്നിവ അടക്കം പത്തോളം വകുപ്പുകളാണ് ദിലിപിനെതിരായ കുറ്റപത്രത്തില്‍ ഉള്ളത്.
ഗൂഡാലോചനയുടെ മുഖ്യ ആസൂത്രകനായ ദിലീപ് പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്ന് പോലീസ് കരുതുന്നത്. സാക്ഷികളും തെളിവുകളുമെല്ലാം ഒന്നിനെ മറ്റൊന്നായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ഒരാളെ സ്വാധിനിച്ചാലും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍കാണ്ടാണ് പോലീസ് നടപടി വേഗത്തിലാക്കുന്നത്.
കേസില്‍ അന്വേഷണം അവസാന ഘട്ടതിലാണ്. വന്‍ സ്രാവുകളൊന്നും ഇനി അറസ്റ്റിലാകാനില്ലെന്നാണ് വിവരം. കൂടുതല്‍ തെളിവുകള്‍ വന്നാല്‍ അനുബന്ധമായി കുറ്റപത്രത്തില്‍ കൂട്ടിചേക്കും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് നടപടികളെല്ലാം. ഈ മാസം അവസാനത്തോടെ കുറ്റപത്രം തയ്യാറാക്കി പോലീസ് മേധാവിയുടെ പരിഗണനയ്ക്കയക്കും തുടന്ന് അങ്കമാലി കോടതിയില്‍ സമപ്പിക്കാനാണ് നീക്കം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ