പ്രോസിക്യൂഷന്‍ വാദം തള്ളി; ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി

Published : Nov 09, 2018, 01:12 PM IST
പ്രോസിക്യൂഷന്‍ വാദം തള്ളി; ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി

Synopsis

ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാൻ ദിലീപിന് അനുമതി നൽകിയത്. ഈ മാസം 15 മുതൽ ജനുവരി 5 വരെ ബാങ്കോക്കിലേക്കാണ് ദിലീപ് അനുമതി ചോദിച്ചത്. അനുമതി നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. വിചാരണക്ക് സ്പെഷൽ കോടതി രുപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യാത്രക്ക് തൊട്ടടുത്ത ദിവസം പാസ്പോർട്ട് ഹാജരാക്കണമെന്നും വ്യക്തമാക്കി. 


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

140 ദിവസം നീണ്ട ചിത്രീകരണം; ആന്റണി വർഗീസിന്റെ 'കാട്ടാളന് ' പാക്കപ്പ്; ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ
ഗോവൻ അധോലോകം വിറപ്പിച്ച കർമാടി; യഷിനൊപ്പം കട്ടക്ക് നിൽക്കാൻ സുദേവ് നായരും