ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

Published : Feb 22, 2017, 06:44 AM ISTUpdated : Oct 04, 2018, 07:08 PM IST
ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

Synopsis

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിക്കെതിരെ ചില മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുന്നുവെന്ന് നടന്‍ ദിലീപ് . തന്റെ വീട്ടിൽ പൊലീസ് വരുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പ്രതികളിൽ ആരുമായും തനിക്ക് ബന്ധമില്ലെന്നും  സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരണമെന്നും യഥാർത്ഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടണമെന്നും ദിലീപ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തന്നെ ക്രൂശിക്കുന്നത് ഒരു സംഘടന ഉണ്ടാക്കിയതിന്റെ പേരിലാണ്. തന്‍റെ വീട്ടിൽ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല. ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല.  മാത്രമല്ല തന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്നും ദിലീപ് പറയുന്നു.

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് താന്‍. ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരണം. സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകർക്കാൻ ശ്രമിച്ചവർക്കു എതിരെ, എല്ലാ ചലച്ചിത്ര പ്രവർത്തകരുടെയും ആവശ്യപ്രകാരവും, സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിച്ചതിന്‍റെ പേരിലാണ് തന്നെ ചിലര്‍ ക്രൂശിക്കുന്നതെന്ന് ആരോപിക്കുന്ന പോസ്റ്റ് മുഴുവൻ പ്രതികള്‍ക്കും അർഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിച്ചു കൊണ്ടാണ് അവസാനിപ്പിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്