
വിദ്യാർത്ഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്ന് പറഞ്ഞ മാധവ്, സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി പലരും ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായൊരു പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മാധവ് സുരേഷ് പറഞ്ഞു.
മാധവ് സുരേഷിന്റെ വാക്കുകൾ ചുവടെ
നിലവിൽ നടക്കുന്നതെല്ലാം വളരെ മോശമായ കാര്യങ്ങളാണ്. നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണ്. ഭരണകൂടത്തിന് ആരോഗ്യകരമായ മത്സരം നൽകേണ്ടവർ, സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ആളുകളെ ദുരുപയോഗം ചെയ്യുന്നു. എങ്ങനെ ആയാലും അവസാനം തോറ്റു പോകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ സ്തീപുരുഷന്മാരാണ്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്. ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായൊരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിലത് ആസാധ്യമായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.
എന്നിൽ നിന്നും നിഷ്പക്ഷമായൊരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. കണ്ണ് തുറന്ന് നിങ്ങളും ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ, മറ്റൊരു വിഭാഗം അവരെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ആത്മാർത്ഥമായി ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇതിനെ ഒരിക്കലും ഒരു രാഷ്ട്രീയ പോരായി മാറ്റില്ലായിരുന്നു. ഓരോ ഇന്ത്യക്കാരനും അത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നിർബന്ധിച്ച് ഒരു പ്രതിഷേധത്തെ പിന്തുണപ്പിക്കുന്നത്, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മിണ്ടാതിരിക്കാനുള്ള ഒരുവന്റെ അവകാശത്തിന്റേയും ലംഘനമാണ്. കാരണം നിർബന്ധിച്ച് അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ മുഖമുദ്രയാണ്. പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി.
തനിക്കെതിരെ വരുന്ന കമന്റുകൾക്ക് അതേ നാണയത്തിൽ തന്നെ മാധവ് സുരേഷ് മറുപടി നൽകിയിട്ടുണ്ട്. താൻ ഒരു അരാഷ്ട്രീയവാദിയാണെന്നും സ്വന്തം താൽപ്പര്യങ്ങളേക്കാൾ രാജ്യത്തിന് പ്രാധാന്യം നൽകുന്നൊരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ ഉണ്ടാകുന്നത് വരെ അങ്ങനെ തന്നെ തുടരുമെന്നും മാധവ് വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മാധവിന്‍റെ പ്രതികരണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ