ഇതൊക്കെ ഞാന്‍ പറഞ്ഞിട്ട് വേണോ അറിയാന്‍, പൊട്ടിത്തെറിച്ച് പൃഥ്വിരാജ്

By Web DeskFirst Published Apr 14, 2018, 11:33 AM IST
Highlights
  • കത്വ പീഡനത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് നടന്‍ പൊട്ടിത്തെറിച്ചത്

കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ സമൂഹത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ പ്രതികരണവുമായി എത്തുമ്പോള്‍ വേറിട്ട പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഒരു പെണ്‍കുട്ടിയുടെ പിതാവ് , ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് ഭീതി ഉണ്ട്. പക്ഷേ ഇത്തരം അലോസരപ്പെടുത്തുന്ന സംഭവങ്ങള്‍ നമ്മുക്ക് ശീലമായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് പൃഥ്വിരാജ് വിശദമാക്കുന്നു.

പലരു പറഞ്ഞു  വിഷയത്തില്‍ ഞാന്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുമെന്ന്. പക്ഷേ എന്താണ് ഞാന്‍ പോസ്റ്റ് ചെയ്യേണ്ടത്. ആ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ക്രൂരമായി എന്നോ? അതോ ഇതിനെയെല്ലാം ന്യായീകരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ആരെങ്കിലും ഞാന്‍ പറഞ്ഞാണോ മനസിലാക്കേണ്ടത്. ഇതൊക്കെ ഞാൻ പറയേണ്ടതാണോ ? എനിക്ക് ഒന്നും പറയാൻ ഇല്ല ! ഒന്നും എന്ന് പൃഥ്വിരാജ്  കുറിപ്പില്‍ വിശദമാക്കുന്നു. 

ഒരു ക്രൂരകൃത്യത്തിനെ രാഷ്ട്രീയ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം തെറ്റാണെന്ന് പറയേണ്ടത് ഞാനാണോ? നാണക്കേട് തോന്നുന്നുണ്ട്, പക്ഷേ അതിനേക്കാള്‍ ഭീകരമായി തോന്നുന്നത് ഇത്തരം നാണക്കേട് നമ്മുക്ക് ശീലമാകുന്നു എന്ന് ഓര്‍ക്കുമ്പോളാണെന്നും പൃഥ്വിരാജ് പ്രതികരിച്ചു.  സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗത്തും വന്‍പ്രതിഷേധങ്ങള്‍ തുടരുകയാണ്. പെണ്‍കുട്ടിക്ക് നീതി തേടി പോസ്റ്റുകളും ഹാഷ്ടാഗുകളും നിറയുമ്പോളാണ് പൃഥ്വിരാജിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്. 
 

click me!