
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീതിനെ പ്രശംസിച്ച് നടന്‍ സുബീഷ് രംഗത്ത്. തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്ന വിനീതിന്റെ പ്രഖ്യപനത്തെയാണ് സുബീഷ് പ്രശംസിച്ച് രംഗത്ത് എത്തിയത്. സി. കെ വിനീതിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇതോടെ രംഗത്ത് എത്തിയിട്ടുള്ളത്.
സുബീഷിന്റെ വാക്കുകള്‍ ഇങ്ങനെ
എന്റെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല പ്രിയപ്പെട്ട വിനീത്, നീ ചെയ്തത് വലിയ കാര്യം ആണ്. മതത്തിനു വേണ്ടി അടികൂടുന്ന നാട്ടിൽ സ്നേഹബന്ധത്തിനു പോലും മതം നിർബന്ധം ആകുന്ന നാട്ടിൽ ചെയ്തത് കട്ട ഹീറോയിസം. സ്വന്തം മകന്റെ ജനന സർട്ടിഫിക്കറ്റിൽ മതത്തിന്റെ കോളത്തിൽ ‘നിൽ’ എന്നെഴുതുമ്പോൾ നീ ബ്ലാസ്റ്റേഴ്‌സ് വേണ്ടി അടിച്ച സുന്ദരമായ ഗോളുകൾ ഉണ്ടല്ലോ, അതിനേക്കാൾ സുന്ദരം ആയിരിക്കുന്നു നിന്റെ നിലപാടുകൾ. മതഭ്രാന്തന്മാരെ നിങ്ങളെ കണ്ടം വഴി ഓടിക്കാൻ പുതിയ തലമുറ ഒരുങ്ങി കഴിഞ്ഞു. ഗ്രേറ്റ് സി.കെ വിനീത്.’
കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം. ‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ’. വിനീത് പറയുന്നു. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ