സഹോദരി ധീരമായി മുന്നോട്ട് പോവുക, ഒപ്പമുണ്ട്: വിനായകൻ

Web Desk |  
Published : Jun 30, 2018, 03:57 PM ISTUpdated : Oct 02, 2018, 06:42 AM IST
സഹോദരി ധീരമായി മുന്നോട്ട് പോവുക, ഒപ്പമുണ്ട്: വിനായകൻ

Synopsis

സഹോദരി ധീരമായി മുന്നോട്ട് പോവുക... ജനം ഉണ്ട് കൂടെ

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചിരുന്നു. ആക്രമണത്തെ അതിജീവിച്ച നടിയും രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹൻദാസും ആയിരുന്നു രാജിവച്ചത്. രാജിവച്ചവര്‍ക്ക് പിന്തുണയുമായി സാമൂഹ്യ- രാഷ്‍ട്രീയരംഗത്തെ പ്രമുഖരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നടൻ വിനായകനും സാമൂഹ്യമാധ്യമത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. സഹോദരി ധീരമായി മുന്നോട്ട് പോവുക... ജനം ഉണ്ട് കൂടെ എന്നാണ് വിനായകൻ പോസ്റ്റ് ചെയ്‍തിരിക്കുന്നത്.

അതേസമയം താരസംഘടനയായ അമ്മയ്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിമാരായ പാര്‍വതിയും പദ്മപ്രിയയും. അമ്മ സംഘടയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ പിന്തിരിപ്പിക്കുകയായിരുന്നുവെന്നുമാണ് നടിമാര്‍ പറയുന്നത്. വിദേശയാത്ര ചൂണ്ടിക്കാണ്ടിയാണ് പിന്തിരിപ്പിച്ചത്. ഇപ്പോഴുള്ള ഭാരവാഹികള്‍ ആരുടെയൊക്കെയോ നോമിനികളാണെന്നും നടിമാര്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതിഫലമല്ല, കാരണം ആ വിഗ്ഗ്? അക്ഷയ് ഖന്നയുടെ പിന്മാറ്റത്തിനെതിരെ നിര്‍മ്മാതാവ്; 'ദൃശ്യം 3' ല്‍ പകരം നടനെ തീരുമാനിച്ചു
വൃഷഭയിലെ ലാൽ മാജിക്; വിജയകരമായി പ്രദർശനം തുടരുന്നു