കാവ്യക്കെതിരെ അന്വേഷണം, നാദിര്‍ഷായ്ക്ക് ക്ലീന്‍ ചിറ്റില്ലെന്ന് അന്വേഷണ സംഘം

By Web DeskFirst Published Sep 18, 2017, 9:09 AM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെതിരെ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം. കാവ്യമാധവന്‍ ഇപ്പോള്‍ കേസിലെ പ്രതിയല്ല. എന്നാല്‍ നിരവധി തെളിവുകള്‍ കാവ്യക്കെതിരെ ശേഖരിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

 സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, കാവ്യക്കെതിരെയും അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ അറിയിക്കും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അ്വേഷണ സംഘത്തിന്‍റെ നിലപാട്.

എന്നാല്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നും നാദിര്‍ഷയ്‌ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയിക്കെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുക്കും.  ഇരുവരെയും നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് കോടതിയെ അറിയിക്കും. ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണ വിവരങ്ങളും കോടതിക്ക് കൈമാറുമെന്നാണ് സൂചന.


 

click me!