സംവിധായകര്‍ ശരീര പ്രദര്‍‌ശനം നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്ന് നടി ആനന്ദി

By Web DeskFirst Published Jun 13, 2016, 10:32 PM IST
Highlights

ചില സംവിധായകര്‍ ശരീര പ്രദര്‍‌ശനം നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്ന് നടി ആനന്ദി. ചില തമിഴ് സിനിമകളുടെ ചിത്രീകരണത്തിനിടെ മോശം അനുഭവം ഉണ്ടായെന്നും ആനന്ദി പറയുന്നു.

തമിഴിലെ ചില സംവിധായകര്‍ എന്നോട് ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്‍ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചു. എന്നോട് വിവരിച്ച തിരക്കഥയില്‍ മാറ്റം വരുത്തിയാണ് ഇവര്‍ അങ്ങനെ പറയുന്നത്. ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ പുതിയ പ്രൊജക്റ്റുകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഞാന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.  സംവിധായകരോട് ഇക്കാര്യം വ്യക്തമായി തന്നെ പറയാറുണ്ട്. അതീവ ഗ്ലാമറസ്സായ വസ്‍ത്രങ്ങളോ ബിക്കിനിയോ ധരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അവരോട് ഞാന്‍ വ്യക്തമായി പറയാറുണ്ട് - ആനന്ദി പറയുന്നു.

click me!