'മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിനും അവകാശം വേണം: നടി ഖുശ്ബു

Published : Sep 28, 2018, 04:54 PM IST
'മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിനും അവകാശം വേണം: നടി ഖുശ്ബു

Synopsis

'ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതെല്ലാം അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുക.' എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

ചെന്നൈ: ഒരു മതവും സ്ത്രീയുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്വാതന്ത്രത്തെ തടയരുതെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായി ഖുശ്ബു. ശബരിമല ക്യാംപെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന്‍ ആരംഭിക്കണ്ടേയെന്ന അഭിപ്രായത്തെ പിന്താങ്ങി ട്വിറ്ററിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിധിയെ വര്‍ഗീവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ കോടതി വിധി അംഗീകരിക്കുമെന്നും ഖുശ്ബു പറഞ്ഞു.'ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതെല്ലാം അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുക.' എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി സ്ത്രീകള്‍ക്കൊപ്പം നില നില്‍ക്കുകയാണ്. എല്‍ജിബിറ്റി കമ്യൂണിറ്റിക്ക് അനുകൂലമായും മുത്തലാഖിനെതിരായും വിവാഹേതര ലൈംഗിക ബന്ധം ക്രിമനല്‍കുറ്റമല്ലെന്ന വിധിയും ശബരി മലയിലെ സ്ത്രീ പ്രവേശനവും സുപ്രീം കോടതിയുടെ സുപ്രധാന വിധികളാണെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേതകി നാരായണ്‍, അമിക ഷൈലു പ്രധാന താരങ്ങള്‍; 'പ്യാര്‍' ഓഡിയോ ലോഞ്ച് നടന്നു
നാനി - ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ "ആയാ ഷേർ" ഗാനം പുറത്ത്