
കൊച്ചി: സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനു ഒരുങ്ങുകയാണു മീര വാസുദേവ്. ഇതിനിടയിലാണ് മലയാളത്തിലെ മുന്‍നിര ചാനലിന് നല്‍കി അഭിമുഖത്തിനെതിരെ താരം തന്നെ രംഗത്തു വന്നിരിക്കുകയാണ്. തനിക്കൊരു ചെറിയ കുഞ്ഞ് ഉണ്ട് എന്നു പോലും ഓര്‍ക്കാതെ അവര്‍ അഭിമുഖം വളച്ചൊടിച്ചു എന്നു മീര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മീര ഇതു പറഞ്ഞത്. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
എന്‍റെ സിനിമാജീവിതത്തിലെ മറക്കാനാവാത്ത ചിത്രമാണ് മോഹൻലാലിനൊപ്പമുള്ള തന്മാത്ര. ചിത്രത്തിലെ ഏറ്റവും സെൻസിറ്റീവായ രംഗങ്ങൾ പബ്ലിസിറ്റിക്കുവേണ്ടി ദുരുപയോഗം ചെയ്തു. അഭിമുഖത്തിൽ കാണിക്കുന്നത് പോലെ എന്റെ മുന്നിൽ ആ ക്ലിപ്പ് പ്ലേ ചെയ്തിരുന്നില്ല. ഞാൻ പറഞ്ഞ പലവാചകങ്ങളും വളച്ചൊടിച്ചു. ഈ രംഗങ്ങൾ ഷോ ചെയ്യുമ്പോൾ തന്നെ കാണിച്ചിട്ടില്ല. പക്ഷേ അഭിമുഖത്തിന് നല്ല ശ്രദ്ധ കിട്ടുന്നതിനായി ഈ രംഗങ്ങൾ പ്രത്യേകമായി ചേർത്താണ് ടെലികാസ്റ്റ് ചെയ്തത്. താൻ പറഞ്ഞ പലകാര്യങ്ങളും ദുർവ്യാഖാനം ചെയ്തും തെറ്റിദ്ധരിപ്പിച്ചുമാണ് സമൂഹ മാധ്യമത്തിൽ ഈ ഷോയുടെ ക്ലിപ്പിങുകൾ നൽകിയിരിക്കുന്നതു പോലും.
എന്നാൽ താൻ മനസുകൊണ്ട് ശക്തയാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. നമ്മളോട് ഒരാൾ മോശമായി പെരുമാറിയാൽ നമ്മളെയല്ല അത് ദോഷകരമായി ബാധിക്കുന്നത്. അവരുടെ വ്യക്തിത്വത്തെയാണ്. പ്രഫഷണലിസത്തെ മാനിക്കാതെയാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. താൻ കരുത്തുറ്റൊരു സ്ത്രീയാണ്. ആത്മവിശ്വാസമുള്ള സ്ത്രീ. യുക്തിയും ബുദ്ധിയും ഒരാളെ പിന്തുണയ്ക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കും മാത്രമേ താൻ പറഞ്ഞതെന്താണെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. മീര എഴുതി.
താൻ ഷോ തുടങ്ങുന്നതിനു മുൻപേ പറഞ്ഞതായിരുന്നു തനിക്കൊരു ചെറിയ മകളുണ്ടെന്ന്. അവൾ ഈ ഷോ കണ്ട് തന്നെ മാത്രമല്ല, തന്റെ അമ്മയെ എങ്ങനെയാണ് അഭിമുഖത്തിലെ ചോദ്യകർത്താവ് നേരിട്ടതെന്നും വിലയിരുത്തുമെന്നും. എന്തായാലും ഒരു സ്ത്രീയെ കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോഴോ അവരെ അപമാനിക്കുന്ന തരത്തിൽ സംസരിക്കുമ്പോഴോ ആ സ്ത്രീയെ മാത്രമല്ല, മൊത്തം സ്ത്രീ സമൂഹത്തെയാണ് അധിക്ഷേപിക്കുന്നത്.
നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സമൂഹത്തെ. സിനിമാ മേഖലയിലെ ആളുകളെ താഴ്ത്തിക്കെട്ടുന്ന ഇത്തരം കാര്യങ്ങൾ കണ്ട് ത്രിൽ അടിച്ചിരിക്കുന്ന എല്ലാവരോടും ഹൃദയത്തിൽ തൊട്ട് മാപ്പ് നൽകിയും അവർക്ക് ആശംസകൾ നേർന്നുകൊണ്ടും പിന്തുണവര്‍ക്കു നന്ദിയും പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ