
ദില്ലി: നല്ല കഥാപാത്രവും തിരക്കഥയും കിട്ടിയാൽ മോഹൻലാലിനൊപ്പം സിനിമ ചെയ്യുമെന്ന് സംവിധായകൻ ജയരാജ്. പലവട്ടം തിരക്കഥകളുമായി സമീപിച്ചിട്ടും സമ്മതം മൂളാത്ത മോഹൻലാലിനൊപ്പം സിനിമ ചെയ്യുന്നതിന് യാതൊരു മടിയുമില്ലെന്നാണ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭയാനകത്തിന് കിട്ടിയ ഹാട്രിക് പുരസ്കാര നിറവിലാണ് ജയരാജ് ദില്ലിയിലെത്തിയത്.
അതേസമയം സൂപ്പര്‍ ഹിറ്റുകളുണ്ടാക്കുക തന്‍റെ ഉത്തരവാദിത്തമല്ലെന്ന് നടി പാര്‍വ്വതി പറഞ്ഞു. ജയരാജിന്‍റെ അപ്രതീക്ഷിത നേട്ടം ഒത്തൊരമയുടെ വിജയമാണെന്നും അവര്‍ പറഞ്ഞു. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. എട്ടാം പുരസ്കാര നിറവിൽ യേശുദാസും മികച്ച സഹനടനായി ഫഹദ് ഫാസിലുമടക്കം 17 പുരസ്കാരങ്ങളാണ് കേരളത്തിലേക്കെത്തുന്നത്. വൈകീട്ട് അഞ്ചിന് വിഗ്യാൻ ഭവനിലാണ് പുരസ്കാര വിതരണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ