
മമ്മൂട്ടി നായകനായി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ ഒരു രംഗത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി പാര്‍വതി രംഗത്ത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള അഭിപ്രായത്തെ വളച്ചൊടിച്ചവര്‍ക്ക് ഏറെ നന്ദിയുടെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാർവതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്.
പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കസബയ്ക്കായി ഡബ്ല്യു.സി.സിയുടെ പ്രത്യേക സ്‌ക്രീനിങ്!!!
ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിന് നന്ദി. ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദിയുണ്ട്.
ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ച എന്‍റെ പ്രിയ ആരാധകര്‍ക്ക് നന്ദി. അവര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഹിറ്റുകളും പണവും കിട്ടി. ഗംഭീരം.പ്രിയപ്പെട്ടവരെ നിരന്തരമായ ട്രോളുകളെ സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക.
ഐ.എഫ്.എഫ്.കെയില്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഡിജാം എന്ന ചിത്രത്തിലെ ഡയലോഗാണ് ഇവിടുത്തെ മഞ്ഞ പത്രങ്ങളോട് എനിക്ക് പറയാനുള്ളത്..... 'I piss On everyone who hate music and freedom'.
ഇതാ നിങ്ങളുടെ പുതിയ തലക്കെട്ട് . നല്ലൊരു ദിനം ആശംസിക്കുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ