ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി

By Web TeamFirst Published Nov 6, 2018, 8:54 AM IST
Highlights

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ്. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി അഭിമുഖ്യത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളതെന്നും പാര്‍വതി പറയുന്നു. ഉത്തരം കിട്ടാനാണ് ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ആരെയും വെല്ലുവിളിക്കാനല്ല. ചോദ്യങ്ങളില്‍ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പാര്‍വതി വ്യക്തമാക്കി.

click me!