ചുവന്നതെരുവുകള്‍ വേണമെന്ന് നടി സാന്ദ്ര

Published : May 09, 2017, 09:47 AM ISTUpdated : Oct 05, 2018, 02:56 AM IST
ചുവന്നതെരുവുകള്‍ വേണമെന്ന് നടി സാന്ദ്ര

Synopsis

ചുവന്നതെരുവുകള്‍ വേണമെന്ന ആവശ്യവുമായി സിനിമാ നടി സാന്ദ്ര. മലയാള ടിവി പരമ്പരകളിലൂടെയും ചെറിയ സിനിമാ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ നടി സാന്ദ്ര തന്‍റെ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയിലാണ് അഭിപ്രായം തുറന്നുപറഞ്ഞത്. സെവപ്പ് എനക്ക് പുടിക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഒടുവില്‍ തമിഴില്‍ റിലീസായത്. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സാന്ദ്ര അവതരിപ്പിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

‘ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രസക്തമായ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്. എന്‍റെ അഭിപ്രായത്തില്‍ ചെന്നൈ നഗരത്തില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടു നടക്കുന്നു’ 

അങ്ങനെയുള്ളപ്പോള്‍ ആരും വെറുതെ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. ആവശ്യങ്ങള്‍ക്ക് അങ്ങോട്ട് പോകാമല്ലോ. ഇത് തന്നെയാണ് സിനിമയുടെ ആശയവും. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയുക എന്നതാണ് സിനിമയുടെ ടാഗ്ലൈന്‍ എന്നും നടി പറയുന്നു. 

ഞാനൊരു ഭാര്യയാണ് എന്‍റെ ഭര്‍ത്താവും ഒരു അഭിനേതാവാണ്. ഗ്ലാമര്‍ കാണിക്കുന്ന ചിത്രമല്ലിതെന്നും താരം പറയുന്നു. ഇത് കുടുംബ പ്രേക്ഷകര്‍ക്കായി ഉണ്ടാക്കിയ സിനിമയാണ്. കുടുംബത്തോടൊപ്പം തന്നെ ഇത് കാണമെന്നും സാന്ദ്ര പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിൻ പോളിയുടെ നായികയായി പ്രീതി മുകുന്ദൻ, ക്യാരക്ടറിന്റെ പേര് പുറത്തുവിട്ടു
വിജയ് ദേവരകൊണ്ട–ദിൽ രാജു–രവി കിരൺ കോല കൂട്ടുകെട്ടിൽ ‘റൗഡി ജനാർദന’ — ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി