ശ്രീദേവിയുടെ ചുണ്ടിന് എന്തോ തകരാറില്ലേ?  നടിയെ വിടാതെ പാപ്പരാസികള്‍

Web Desk |  
Published : Jan 25, 2018, 10:16 AM ISTUpdated : Oct 04, 2018, 11:39 PM IST
ശ്രീദേവിയുടെ ചുണ്ടിന് എന്തോ തകരാറില്ലേ?  നടിയെ വിടാതെ പാപ്പരാസികള്‍

Synopsis

സൗന്ദര്യം നിലനിര്‍ത്താന്‍ സിനിമാ താരങ്ങള്‍ പലമാര്‍ഗങ്ങളും തേടാറുണ്ട്. ചിലപ്പോള്‍ സൗന്ദര്യ ശസ്ത്രക്രിയയും നടത്താറുണ്ട്. അങ്ങനെ മാറ്റം വരുത്തിയ ഒട്േടറെ നടിമാര്‍ നമുക്കിടയിലുണ്ട്. ഇപ്പോഴിതാ നടി ശ്രീദേവിയുടെ പുതിയ ലുക്കാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച. 

 ശസ്ത്രക്രിയയെ തുടര്‍ന്ന് നടിയുടെ ചുണ്ടിന്  എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും എത്തിയിരുന്നു. അതിനിടെയിലാണ് പാപ്പരാസികള്‍ ശ്രീദേവിയുടെ ലുക്ക് ശ്രദ്ധിക്കുന്നത്. 

ചുണ്ടില്‍ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ ഇതിന് മുമ്പ് ശ്രീദേവിയോട് ചോദിച്ചിരുന്നു. താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നും ശ്രീദേവി പറഞ്ഞു.

യോഗ, ആഴ്ചയില്‍ നാല് ദിവസം ടെന്നീസ്, ഡയറ്റ്, ജങ്ക് ഫൂഡ് പൂര്‍ണമായും ഒഴിവാക്കും, മധുര പലഹാരങ്ങള്‍ ഇല്ല. ഇതെല്ലാം ലുക്കില്‍ മാറ്റം വരുത്തും. പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാല്‍ പുതിയ ചിത്രങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ബീഫ് തീറ്റിച്ചത് നടന്ന സംഭവം'; ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്
ഷാജി കൈലാസിന്‍റെ 'വരവി'ല്‍ 'മറ്റത്തില്‍ റോയിച്ചന്‍'; ശ്രദ്ധേയ കഥാപാത്രമായി ബിജു പപ്പന്‍